മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു...അവസരോചിതമായ ഇടപെടല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു.. പുതുവേലി-കാഞ്ഞിരമല റോഡില്‍ ഇന്ന് രാവിലെ 7.45നാണ് സംഭവം നടന്നത്. കൂത്താട്ടുകുളം ഭാഗത്തുനിന്നും ലോഡുമായി വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്.
പാസഞ്ചര്‍ കാബിനില്‍ നിന്നു പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം ഒതുക്കി നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. കാബിന് പൂര്‍ണമായി കത്തിനശിച്ചു.
തുടര്‍ന്ന് കൂത്താട്ടുകുളത്തുനിന്ന് അഗ്നിശമനസേനയെത്തി തീയണച്ചു. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
https://www.facebook.com/Malayalivartha
























