അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം... ഭര്‍ത്താവ് അറസ്റ്റില്‍

അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം... ഭര്‍ത്താവ് അറസ്റ്റില്‍. കടയില്‍ പോയി തിരികെ വരുന്ന വഴി ഭര്‍ത്താവ് വഴിയില്‍വെച്ച് കയ്യില്‍ കരുതിയ ബ്ലേഡ് വച്ച് യുവതിയുടെ കഴുത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിച്ചു, വെള്ളമുണ്ട അലഞ്ചേരി മുക്ക് കാക്കഞ്ചേരി നഗര്‍ ബാലന്(30) ആണ് പിടിയിലായത്.
ഇക്കഴിഞ്ഞ മൂന്നാം തീയതി രാത്രിയോടെയാണ് സംഭവം നടന്നത്. കാക്കഞ്ചേരിയിലുള്ള കടയില്‍ പോയി മടങ്ങി വരുംവഴിയാണ് യുവതിയെ ഉപദ്രവിച്ചത്. ബാലന്റെ വീടിന് മുന്‍വശത്ത് എത്തിയപ്പോള്‍ ഇയാള്‍ കയ്യില്‍ കരുതിയ ബ്ലേഡ് വച്ച് യുവതിയുടെ കഴുത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിക്കുകയായിരുന്നു.
കൃത്യത്തിനു ശേഷം ഓടി രക്ഷപ്പെട്ട ബാലനെ നാട്ടുകാര്‍ ചേര്‍ന്ന് വീടിന് അടുത്തുള്ള വയലില്‍ തടഞ്ഞു വെച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു. നിരന്തര മദ്യപാനവും ശാരീരിക ഉപദ്രവവും ചീത്തവിളിയും കാരണമാണ് യുവതി ബാലനില്‍ നിന്ന് അകന്ന് കഴിഞ്ഞിരുന്നത്.
വീണ്ടും ഒരുമിച്ചു ജീവിക്കുന്നതിനുള്ള അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതിലുളള വിദ്വേഷമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് .
"
https://www.facebook.com/Malayalivartha
























