സാധാരണക്കാരുടെ ഹൃദയത്തുടിപ്പ് മനസിലാകാത്ത ഭീകര ജീവിയാണ് മുഖ്യമന്ത്രി: കെ.സുധാകരൻ എംപി

നാട്ടിലെ സാധാരണക്കാരുടെ ഹൃദയത്തുടിപ്പ് മനസിലാക്കാൻ പോലുംകഴിയാത്ത ഒരു ഭീകര ജീവിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ഇതുപോലൊരു മുഖ്യമന്ത്രിയെ വെച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. സെക്രട്ടറിയേറ്റ് പ്രതിഷേധ മാർച്ചിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
പിണറായി വിജയന്റെ എട്ടുവർഷത്തെ ഭരണം കൊണ്ട് സ്ത്രീ സുരക്ഷ ഇല്ലാതാക്കിയെന്നതാണ് അദ്ദേഹത്തിന്റെ ഭരണനേട്ടം. സാധാരണക്കാരന്റെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാത്ത സർക്കാരാണിത്.ക്രമസമാധാന പരിപാലനം പാടെ തകർന്നു. പരാതിയുമായി പോലീസ് സ്‌റ്റേഷനുകളിൽ സ്ത്രികൾക്ക് പോലും പോകാൻ കഴിയാത്ത അവസ്ഥ.
പരാതിയുമായി പോലീസിനെ സമീപിച്ച സ്ത്രീയെ എസ്പിയും ഡിവൈഎസ്പിയും സി ഐയും ചേർന്ന് പീഡിപ്പിച്ചെന്ന ഞെട്ടിക്കുന്ന വാർത്തയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. അതിൽ ആരോപണവിധേയനായ എസ്.പി മുഖ്യമന്ത്രിയെ വിശേഷിപ്പത് അങ്കിളെന്നാണ്. ഇതാണ് ആഭ്യന്തരവകുപ്പിലെ അവസ്ഥ.പോലീസുകാരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല.
ചക്കിക്കൊത്ത ചങ്കരൻ എന്നപോലെയാണ് മുഖ്യമന്ത്രിക്കൊത്ത പോലീസുകാർ. നീതിയും ന്യായവും ഇവിടെയില്ല. കഴിവുകെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിയമവിരുദ്ധ പ്രവർത്തികൾക്ക് സംരക്ഷണം ഒരുക്കുന്ന പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ദൗർബല്യമാണ്. മാഫിയകളുടെ സംരക്ഷനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കണം.
ഞാൻ,എന്റെ കുടുംബം,എന്റെ സമ്പത്ത് എന്നത് മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. മക്കൾക്കും കുടുംബത്തിനും പണം ഉണ്ടാക്കുന്നതിനൊപ്പം നാട്ടിൽ ജനങ്ങൾക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം കൂടി ഒരുക്കണം. മുമ്പും നിരവധി എൽഡിഎഫ് സർക്കാരുകൾ അധികാരത്തിൽ വന്നിട്ടുണ്ട്. ആ ഭരണത്തെയൊന്നും ഇതുപോലെ കോൺഗ്രസുകാർ വിമർശിച്ചിട്ടില്ല.
അവരൊക്കെ സാധാരണക്കാരന്റെ വികാരം ഉൾക്കൊണ്ടവരായിരുന്നെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ഒന്നുകിൽ മുഖ്യമന്ത്രിയെ മാറ്റാൻ സിപിഎം തീരുമാനിക്കണം. അല്ലെങ്കിൽ പൊതുജനം അതിന് തയ്യാറാകും. വരുംദിവസങ്ങളിൽ പ്രക്ഷോഭത്തിന്റെ തീച്ചുളയിൽ ഈ സർക്കാരിനെ ചുട്ടുകരിക്കും. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസുകാർ നടത്തിയത് അവകാശ സമരമാണ്.
എന്റെ കുട്ടികളെ പൊലീസ് വളഞ്ഞുവച്ച് കൈയും തലയും അടിച്ചു പൊട്ടിയ്ക്കുകയാണ്. പൊലീസുകാരുടെ തോന്ന്യവാസം അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം. രാജിവെച്ചില്ലെങ്കിൽ പിണറായി വിജയനെ അടിച്ചുപുറത്താക്കാൻ കേരളത്തിലെ ജനങ്ങൾ രംഗത്തുവരും. ആ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്നും കെ.സുധാകരൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























