ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ വെട്ടിലാക്കി പോസ്റ്റ്....താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?.. നിരോധിച്ച തെർമോകോൾ പ്ലേറ്റ് മന്ത്രിയുടെ കയ്യിൽ...
എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണാലോ അവസ്ഥ എന്നുള്ള ഡയലോഗ് ആണ് മന്ത്രി റിയാസിനെ കാണുമ്പൊൾ തോന്നുന്നത് . കാരണം മന്ത്രിയുടെ ഒരു പോസ്റ്റ് ഇപ്പോൾ മന്ത്രിക്ക് തന്നെ പാരയായിരിക്കുകയാണ്. വയനാടാൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചൊരു ചിത്രമാണ് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ വെട്ടിലാക്കിയിരിക്കുന്നത്. താമരശേരി ചുരത്തിലെ കാടമുട്ട ഫ്രൈയെ ഒന്ന് ഫേമസാക്കാൻ പോയ മന്ത്രി സഖാവിനെ നിയമം ഓർമപ്പെടുത്തുകയാണ് ശുചിത്വ മിഷൻ ജീവനക്കാരൻ. തെർമോകോൾ പ്ലേറ്റിൽ വിളമ്പിയ കാടമുട്ട ഫ്രൈയാണ് പണി നൽകിയത്.
‘താമരശ്ശേരി ചുരത്തിലെ കാടമുട്ട ഫ്രൈയും കൂടെ ചൂട് ചായയും കഴിച്ചിട്ടുണ്ടോ?’ എന്ന ചോദ്യവുമായാണ് മന്ത്രി ചിത്രം പങ്കുവച്ചിരിക്കുന്നത്. വയനാട് ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള ക്യാംപെയ്നിന്റെ ഭാഗമായാണ് മന്ത്രി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടിരിക്കുന്നത്. അതിനു താഴെ ആണ് മന്ത്രിക്ക് വിമർശനവുമായി കമന്റുകൾ എത്തിയിരിക്കുന്നത്...അതിൽ കാടമുട്ട കൊടുക്കുന്നതിന് സർക്കാർ വർഷങ്ങൾക്ക് മുൻപ് നിരോധിച്ച തെർമോകോൾ പ്ലേറ്റിലാണോ എന്ന സംശയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് കമൻ്റ് തുടങ്ങുന്നത്. കണ്ണൂർ ജില്ലയിലെ ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന് കീഴിലുള്ള സ്ക്വാഡിലെ എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമറാണ് കമൻ്റിലൂടെ നിയമലംഘനം ഓർമ്മപ്പെടുത്തിയത്.
തെർമോകോൾ ഉൾപ്പടെയുള്ള ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ സൂക്ഷിക്കുന്നത് കുറ്റകരമാണ്. ആദ്യ തവണ 10,000 രൂപയും രണ്ടാം തവണ 25,000 രൂപയും പിഴ ചുമത്തേണ്ട കുറ്റമാണ്. മൂന്നാം തവണ അരലക്ഷം രൂപ പിഴ ചുമത്തുന്നതിനൊപ്പം ലൈസൻസും റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ആരോഗ്യത്തിന് ഹാനികരമായ തെർമോകോൾ മാലിന്യം ഹോട്ടലുകളിൽ നിന്ന് ഗാർബേജ് ബാഗിൽ കെട്ടി ചുരത്തിൽ തള്ളുന്ന പതിവുമുണ്ടെന്നും അജയകുമാർ പറയുന്നു.തെർമോകോൾ കത്തിക്കാനോ ജൈവ മാലിന്യം പോലെ സംസ്കരിക്കാനോ കഴിയില്ല. ഭക്ഷണാവശിഷ്ടങ്ങൾ പുരണ്ടതിനാൽ റീസൈക്ലിംഗും സാധിക്കില്ല. നിരോധിത, ഒറ്റത്തവണ ഉപയോഗിക്കുന്ന സാധനങ്ങൾ കണ്ടെത്തി പിഴ ചുമത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങളിലെ വിജിലൻസ് സ്ക്വാഡുകളാണ്.
ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പറഞ്ഞാണ് കമൻ്റ് അവസാനിക്കുന്നത്.ഇതിന് പുറമേ നിരവധി കമൻ്റാണ് പോസ്റ്റിന് ലഭിക്കുന്നത്. വിൽപന നടക്കുന്ന സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലെന്നും പൊലീസ് ഫൈൻ ഈടാക്കുന്നുവെന്നും കമൻ്റ് ബോക്സിൽ നിരവധി പേർ പരാതിപ്പെടുന്നു. ഏതേ വഴിയാണ് മന്ത്രി സഞ്ചരിച്ചതെന്നും കുന്നംകുളം വഴിയാണോ അതോ..നമ്മുടെ CM ൻ്റെ വഴി തന്നെയാണോ തിരഞ്ഞെടുത്തത് ഷൊർണ്ണൂർ വഴി.വിനോദ സഞ്ചാരത്തിന് ഒരു സ്ഥലം തിരഞ്ഞെടുക്കണമെങ്കിൽ അല്ലെങ്കിൽ ഒരു മുട്ട കഴിക്കാൻ പോകണമെങ്കിൽ അവിടേക്കുള്ള റോഡുകൾ സഞ്ചാര യോഗ്യമാക്കണം...എന്നുള്ള കമ്മന്റും ,
മിനിസ്റെ, താമരശ്ശേരി ചുരം ഒരു നോ പാർക്കിങ് area ആണ്, നിങൾ ഇങ്ങനെ ചുരത്തിലെ കാടമുട്ട ഫ്രൈ പ്രൊമോട്ട് ചെയ്യുമ്പോൾഅല്ലെങ്കിൽ തന്നെ രൂക്ഷമായ ഗതാഗത കുരുക്ക് 24 മണിക്കൂറും അനുഭവപ്പെടുന്ന എന്നെപ്പോലുള്ള സാധാരണക്കാരും പാവപ്പെട്ട രോഗികളുമായിവരുന്ന ആംബുലൻസും ഒക്കെ ഗതാഗത കുരുക്കിൽ പെട്ട് മണിക്കൂറുകളോളം വൈകുന്നത്....മുന്നിലും പിന്നിലും പോലീസ് എസ്കോർട്ടിൽ യാത്ര ചെയ്യുകയും, ചികിൽസയ്ക്കു വിദേശത്ത് പോകുകയും ചെയ്യുന്ന നിങ്ങൾക്ക് അത് ചിലപ്പോൾ മനസ്സിലാകില്ല...
അതുകൊണ്ട് ഈ കാടാമുട്ട വിൽപ്പന ഒന്ന് ചുരത്തിൻ്റെ മോളിലോട്ടോ താഴോട്ടോ മാറ്റിപ്പിടിച്ചാൽ നന്നായിരുന്നു...എന്നുള്ള കമന്റും , വരുന്നുണ്ട്, ഏതായാലും കൂടുതൽ ആളുകളും വിമർശനമാണ് ഉന്നയിച്ചു കൊണ്ട് രംഗത്ത് വരുന്നത് . ഒപ്പം ചുരത്തിൽ ഉണ്ടാകുന്ന ഗതാഗത കുരിക്കിനേയും അതിനൊരു പരിഹാരം വേണമെന്നുള്ള തരത്തിലും മന്ത്രിക്ക് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha