Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഇപി ജയരജന്‍

13 NOVEMBER 2024 08:20 PM IST
മലയാളി വാര്‍ത്ത

ഇതുവരെ എഴുതിത്തീരാത്ത പുസ്തകം ഇവര്‍ എങ്ങനെ പ്രസിദ്ധീകരിക്കുമെന്ന് ഇപി ജയരജന്‍. ആത്മകഥാ വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി. വിവാദം ആസൂത്രിതമാണെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചാണ് അദ്ദേഹം എത്തിയത്. തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തുക എന്ന അജണ്ടയുടെ പുറത്താണ് ഇപ്പോള്‍ ആത്മകഥാ വിവാദം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരം വിവാദങ്ങള്‍ക്കായി എടുക്കുകയാണ്. ഇതേപോലെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും ഒന്നരകൊല്ലം മുന്‍പ് നടന്ന വിഷയം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താന്‍ശ്രമിച്ചു. വളരെ ആസൂത്രിതമായ ശ്രമമാണ് ഇതിന് പിന്നില്‍ നടക്കുന്നത്. ഇപ്പോള്‍ ആത്മകഥയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളും വസ്തുതാ വിരുദ്ധമാണ്. തന്റെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഒരാളെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡിസി ബുക്ക്‌സിന് പിന്നെ എങ്ങനെയാണ് പ്രകാശനച്ചടങ്ങ് നടത്താന്‍ സാധിക്കുക.

ഈ വിഷയം ബോധപൂര്‍വം ഉണ്ടാക്കിയതാണെന്ന് പറയേണ്ട ആവശ്യമില്ല. ഡിസി ബുക്ക്‌സിന് യാതൊന്നും ഞാന്‍ കൈമാറിയിട്ടില്ല. ഇന്ന് രാവിലെ മാധ്യമങ്ങളിലൂടെയാണ് പുസ്തക പ്രകാശനത്തിന്റെ വിവരങ്ങള്‍ അറിയുന്നത്. ഇതുവരെ എഴുതിത്തീരാത്ത പുസ്തകം ഇവര്‍ എങ്ങനെ പ്രസിദ്ധീകരിക്കും. എന്റെ പുസ്തകം പ്രകാശനം ചെയ്യുമ്പോള്‍ ഞാനല്ലേ അതെല്ലാവരേയും അറിയിക്കേണ്ടത്. അതുകൊണ്ടുതന്നെ വിഷയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണം. അതിനാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

രണ്ട് ഭാഗമായാണ് പ്രസിദ്ധീകരിക്കാന്‍ ഉദ്ധേശിച്ചിട്ടുള്ളത്. അതിന്റെ പണികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഇതുവരെ ഒരു പബ്ലിക്കേഷന്‍സുമായി ധാരണയില്‍ എത്തിയിട്ടില്ല. ആദ്യം പുസ്തകം പൂര്‍ത്തീകരിച്ച് ഒരിക്കല്‍ക്കൂടി പരിശോധിക്കണം, എന്തെങ്കിലും ഭാഗങ്ങള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അവയെല്ലാം കൂട്ടിച്ചേര്‍ക്കണം. എഴുതിയ അത്രയും ഭാഗം എന്റെ വിസ്വസ്ഥനായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈവശം കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്തനിന്നും അവയൊന്നും പുറത്തുപോകാന്‍ സാധ്യതയില്ല. ഇപ്പോള്‍ പുറത്തുവന്ന തലക്കെട്ടടക്കം എനിക്ക് അറിവില്ലാത്തതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (19 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (24 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (28 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (31 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (34 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (3 hours ago)

Malayali Vartha Recommends