Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

വെറും സന്ദീപല്ല... ബിജെപിയോട് തെറ്റി കൈ പിടിച്ച സന്ദീപ് വാര്യര്‍ വെറും സന്ദീപ് വാര്യരല്ല; ആദ്യം SFI, മൂന്നര വര്‍ഷം പ്രവാസി, വഴിത്തിരിവായത് 2019-ലെ ആധാര്‍ ചര്‍ച്ച

17 NOVEMBER 2024 08:47 AM IST
മലയാളി വാര്‍ത്ത

പാലക്കാട് വന്‍ ട്വിസ്റ്റ് ഉണ്ടാക്കിയ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിന് ശാപമോ നന്മയോ ആകുമെന്ന് കണ്ടറിയാം. ബിജെപി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ണായക നീക്കം. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്.

ബിജെപിയുമായി ഇടഞ്ഞ സന്ദീപ് സിപിഎമ്മുമായും സിപിഐയുമായുമടക്കം ചര്‍ച്ച നടത്തിയിരുന്നു. എകെ ബാലന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. അനൗപചാരിക ചര്‍ച്ചകള്‍ സിപിഎം നടത്തിയിട്ടുണ്ടെങ്കിലും ആദ്യം മതനിരപേക്ഷ നിലപാട് സന്ദീപ് പരസ്യമായി പറഞ്ഞിട്ടുമതി സ്വീകരിക്കല്‍ എന്നായിരുന്നു സിപിഎം തീരുമാനം. ഇതോടെയാണ് സന്ദീപ് കോണ്‍ഗ്രസ് വഴിയിലേക്ക് എത്തിയത്.

പഴയ വള്ളുവനാടിന്റെ ഭാഗമായ, ഒറ്റപ്പാലം നിയോജക മണ്ഡലത്തിലെ ചെത്തല്ലൂരാണ് സന്ദീപിന്റെ നാട്. ചെറുപ്പം മുതലേ, രാഷ്ട്രീയത്തോട് വലിയ ആഭിമുഖ്യം പുലര്‍ത്തി. എന്നാല്‍ അന്നൊന്നും ബിജെപിയോടായിരുന്നില്ല, ഇടതുപക്ഷത്തോടായിരുന്നു സന്ദീപിന് അനുഭാവം. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിപാടികളില്‍ നിരന്തരം പങ്കെടുത്തതുകൊണ്ടാണ് അത്തരമൊരു ഇടതുപക്ഷ അനുഭാവം തോന്നിയതെന്ന് മുമ്പ് സന്ദീപ് തന്നെ പറഞ്ഞിട്ടുണ്ട്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥിയായി മത്സരിച്ച ചരിത്രവും സന്ദീപിനുണ്ട്. 1990കളുടെ തുടക്കത്തില്‍ ഗള്‍ഫ് യുദ്ധകാലത്ത് സദ്ദാം ഹുസൈനോടായിരുന്നു സന്ദീപിന് ആരാധന. അതായത് കുട്ടിക്കാലത്ത് പൂര്‍ണമായും ഒരു ഇടതുപക്ഷ ലൈന്‍.

മുന്‍ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയുടെ പ്രസംഗങ്ങളും മറ്റും കേട്ട് അദ്ദേഹത്തോടുള്ള ആരാധനയാണ് സന്ദീപിനെ ബിജെപിയിലേക്ക് അടുപ്പിച്ചത്. വാജ്‌പേയ്ക്ക് പുറമേ അക്കാലത്ത് ബിജെപിയുടെ ത്രിമൂര്‍ത്തികളായിരുന്ന എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെക്കുറിച്ച് പത്രത്താളുകളില്‍വന്ന വാര്‍ത്തകളും സന്ദീപ് സ്ഥിരമായി വായിച്ചുപോന്നു. അങ്ങനെ പതുക്കെ പതുക്കെ ഇടതിനോടുള്ള താത്പര്യംവിട്ട് സന്ദീപ് ബിജെപിയിലേക്ക് അടുത്തു.

പ്രാഥമിക വിഭ്യാഭ്യാസത്തിന് ശേഷം പെരിന്തല്‍മണ്ണ കോ ഓപ്പറേറ്റീവ് കോളേജിലായിരുന്നു പഠനം. എന്നാല്‍ കോളേജ് പഠനകാലത്ത് ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എബിവിപിയില്‍ പ്രവര്‍ത്തിക്കാന്‍ സന്ദീപിനായിരുന്നില്ല. അവിടെ എബിവിപി ഇല്ലായിരുന്നു എന്നതായിരുന്നു കാരണം. അങ്ങനെ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ച, എബിവിപിയില്‍ പ്രവര്‍ത്തിക്കാത്ത സന്ദീപ് പിന്‍കാലത്ത് ബിജെപി നേതാവായി മാറി.

യുവമോര്‍ച്ചയുടെ പഞ്ചായത്ത് തലത്തിലായിരുന്നു സന്ദീപിന്റെ ആദ്യ സംഘടനാ ചുമതല. പിന്നീട് ബിജെപിയുടെ പഞ്ചായത്ത് ചുമതലയിലേക്ക് വന്നു. അതിനുശേഷം യുവമോര്‍ച്ചയുടെ ജില്ലാ ചുമതലയും ബിജെപി നിയോജക മണ്ഡലം ചുമതലയും. അതിനിടെ പ്രവാസിയായി സൗദി അറേബ്യയിലേക്കും പറന്നു. പിന്നീട് മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാട്ടില്‍ തിരിച്ചെത്തിയത്. പിന്നീടിങ്ങോട്ട് രാഷ്ട്രീയത്തില്‍ സജീവമായി.

തൃശ്ശൂര്‍ ജില്ലയുടെ പ്രഭാരിയായും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായും പാര്‍ട്ടി വക്താവായും ഏറ്റവും ഒടുവില്‍ ബിജെപി സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിച്ചു. മാധ്യമപ്രവര്‍ത്തനത്തിനോടും എഴുത്തിനോടും ഏറെ താത്പര്യമുള്ള സന്ദീപ് ജന്‍മഭൂമിയുടെ മണ്ണാര്‍ക്കാട് ലോക്കല്‍ കറസ്‌പോണ്ടന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

2019 മുതലാണ് സന്ദീപ് പാര്‍ട്ടിയില്‍ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്നത്. ആധാര്‍ വിഷയത്തിലുള്ള സുപ്രീംകോടതി വിധി പുറത്തുവന്ന ദിവസം. അന്ന് ബിജെപിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒരു ചാനല്‍ ചര്‍ച്ചയായിരുന്നു സന്ദീപിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വഴിത്തിരിവായത്. ആ ചര്‍ച്ചയില്‍ സന്ദീപിന്റെ ശക്തമായ വാദമുഖങ്ങള്‍ പ്രശംസ പിടിച്ചുപറ്റി. പിറ്റേന്ന് മുതല്‍ ചാനല്‍ ചര്‍ച്ചകളിലെ ബിജെപിയുടെ സ്ഥിരം മുഖമായും സന്ദീപ് മാറി. എതിരാളികളെ ഞെട്ടിച്ച സന്ദീപിന്റെ ശൈലി ചുരുങ്ങിയ കാലയളവിലിന്നുള്ളില്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ സ്വീകരിക്കപ്പെട്ടു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷൊര്‍ണൂരില്‍നിന്ന് ബിജെപി ടിക്കറ്റില്‍ മത്സരിക്കാനുള്ള അവസരവും പാര്‍ട്ടി നല്‍കി. മൂന്നാം സ്ഥാനത്താകാനായിരുന്നു വിധിയെങ്കിലും മണ്ഡലത്തില്‍ ബിജെപിയുടെ വോട്ടുവിഹിതം ഉയര്‍ത്താന്‍ സന്ദീപിനായി. അന്ന് രണ്ടാമതുള്ള കോണ്‍ഗ്രസുമായി 800-ല്‍ താഴെ മാത്രമായിരുന്നു ബിജെപിയുടെ വോട്ടുവ്യത്യാസം എന്നതും സന്ദീപിന് വലിയ നേട്ടമായിരുന്നു.

ബിജെപി വലിയ പ്രതീക്ഷവെച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ മണ്ഡലം. ഈ ഉപതിരഞ്ഞെടുപ്പില്‍ ആ നഷ്ടം നികത്തി സീറ്റ് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയില്‍ കൊണ്ടുപിടിച്ച പ്രചാരണത്തിലുമാണ് പാര്‍ട്ടി. ഇതിനിടെ ബിജെപിയിലെ പ്രമുഖ നേതാവായ, പാലക്കാട്ടുകാരന്‍ തന്നെയായ, ഹിന്ദു വോട്ടുകളില്‍ അടിത്തറയുള്ള, അവരുടെ യുവനേതാവിനെ സ്വന്തം പാളയത്തിലെത്തിച്ചത് നേട്ടമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

സരിന്റെ ആപ്രതീക്ഷിത ചുവടുമാറ്റവും പിന്നീട് വന്ന പെട്ടി വിവാദവും മറികടക്കാന്‍ ബിജെപിയുടെ കരുത്തനായ നേതാവിനെ ഒപ്പം ചേര്‍ത്ത സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ കഴിയുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതേസമയം ഇക്കാലമത്രയും മോദിയേയും ബിജെപിയേയും പുകഴ്ത്തിയ സന്ദീപ്, അവരെ ആജന്‍മ ശത്രുക്കളായി കാണുന്ന കോണ്‍ഗ്രസിനൊപ്പം എങ്ങനെ മുന്നോട്ടുപോകുമെന്നതും വലിയൊരു ചോദ്യമാണ്. ഇന്നലെ വരെ കോണ്‍ഗ്രസിനും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചുള്ള സന്ദീപിന്റെ വീഡിയോകളെല്ലാം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയായിട്ടുമുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നതിനാല്‍ ഇത്തരമൊരു പ്രതിസന്ധി തരണം ചെയ്യാന്‍ സന്ദീപിന് കഴിഞ്ഞേക്കാം.

ബി.ജെ.പിയെ സംബന്ധിച്ച് ഇതിന് മുമ്പും പല ഘട്ടങ്ങളിലും സന്ദീപ് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ടുള്ളതായിരുന്നു അതില്‍ പ്രധാനം. വിവിധ സമുദായത്തില്‍പ്പെട്ടവരെ ഭക്ഷണത്തിന്റെ പേരില്‍ ഭിന്നിപ്പിക്കരുതെന്ന സന്ദീപിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പായിരുന്നു അന്ന് അസ്വാരസ്യങ്ങള്‍ക്ക് കാരണമായത്.

സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ സുഹൃത്ത് ഷാജ് കിരണിനൊപ്പമുള്ള ചിത്രം പുറത്തുവന്നതിലും പാര്‍ട്ടിക്ക് നീരസമുണ്ടായി. പിന്നീട് സന്ദീപിന്റെ പേരില്‍ ചില സാമ്പത്തിക ക്രമക്കേട് ആരോപങ്ങളും ഉയര്‍ന്നു. ഇതോടെ പാര്‍ട്ടി സംസ്ഥാന വക്താവ് സ്ഥാനം തെറിച്ചു. അടുത്തിടെയാണ് വീണ്ടും സംസ്ഥാന വക്താവ് സ്ഥാനത്തേക്കെല്ലാം സന്ദീപ് തിരിച്ചെത്തിയത്. എന്നാല്‍ മുമ്പുള്ള പോലെ അത്ര രസത്തിലായിരുന്നില്ല.

കഴിഞ്ഞ കുറേക്കാലമായി കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി സംസ്ഥാന നേതൃത്വത്തോട് സന്ദീപിന് വലിയ എതിര്‍പ്പുണ്ടായിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇതിന്റെ മൂര്‍ച്ഛകൂട്ടി. പാര്‍ട്ടിക്കെതിരേ വിമര്‍ശനം തുടര്‍ന്നിട്ടും, അച്ചടക്ക നടപടി സ്വീകരിച്ച് സന്ദീപിന് വീരപരിവേഷം നല്‍കേണ്ടെന്നായിരുന്നു പാര്‍ട്ടി നിലപാട്. പാര്‍ട്ടിയായി പുറത്താക്കില്ലെന്ന് ഉറപ്പായതോടെ, ഒടുവില്‍ സന്ദീപ് തന്നെ സ്വയം തന്റെ വഴി തിരഞ്ഞെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (2 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (3 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (3 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (3 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (3 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (4 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (4 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (7 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (7 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (7 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (7 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (8 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (9 hours ago)

Malayali Vartha Recommends