തിരുവനന്തപുരം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് കൂട്ടക്കൊല: കൊലപാതക , തീവെയ്പ്പ് കൃത്യത്തിന് ഉപയോഗിച്ച മഴുവും തീവെയ്പ് അവശിഷ്ടങ്ങളുമടക്കം 13 തൊണ്ടി മുതലുകള്‍ സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞ് മൊഴി നല്‍കി, 10 സാക്ഷികളെ നാളെ വിസ്തരിക്കും

തലസ്ഥാന ജില്ലയിലെ നന്തന്‍കോട് ബെയില്‍സ് കോംപൗണ്ടില്‍ നടന്ന 4 പേരുടെ കൂട്ട ക്കൊലക്കേസില്‍ കൊലപാതക , തീവെയ്പ്പ് കൃത്യത്തിന് പ്രതി ഉപയോഗിച്ച മഴുവും തീവെയ്പ് അവശിഷ്ടങ്ങളുമടക്കം 13 തൊണ്ടി മുതലുകള്‍ സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞ് മൊഴി നല്‍കി. കേഡലിനെ അറിയാമെന്നും അയല്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞ് തലസ്ഥാന വിചാരണ കോടതിമുമ്പാകെ മൊഴി നല്‍കി. സംഭവ ദിവസം മരണമടഞ്ഞവരോടൊപ്പം വീട്ടില്‍ അവസാനമായി കേഡല്‍ മാത്രമാണുണ്ടായിരുന്നതന്നും മൊഴി നല്‍കി. 7 സാക്ഷികളെ ശനിയാഴ്ച വിസ്തരിച്ചു. വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ ക്രൈം സീന്‍ പ്ലാന്‍ , കൃത്യ സ്ഥല മഹസര്‍, തഹസില്‍ദാര്‍ സമര്‍പ്പിച്ച ബന്ധുത്വ സാക്ഷ്യപത്രം,
കേഡലിന്റെ പിതാവിന്റെ പേര്‍ക്കുള്ള കോര്‍പ്പറേഷന്‍ കെട്ടിട ഉടമസ്ഥതാ സാക്ഷ്യപത്രമടക്കം 7 പ്രാമാണിക രേഖകള്‍ കോടതി തെളിവില്‍ സ്വീകരിച്ചു. സാക്ഷികള്‍ തിരിച്ചറിഞ്ഞ 13 തൊണ്ടി മുതലുകള്‍ അക്കമിട്ട് തെളിവില്‍ സ്വീകരിച്ചു. കോടതിയില്‍ ഹാജരാക്കിയ കേഡല്‍ അക്ഷോഭ്യനായാണ് വിചാരണ നടപടികളില്‍ കാണപ്പെട്ടത്.10 സാക്ഷികളെ 18 ന് ( തിങ്കളാഴ്ച) വിസ്തരിക്കും
ഏക പ്രതിയും 2018 മുതല്‍ മാനസിക ചികിത്സയില്‍ (മെന്റല്‍ അസൈലത്തില്‍) കഴിഞ്ഞിരുന്നയാളുമായ ഏക പ്രതി ഡോക്ടര്‍ -പ്രൊഫസര്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജീന്‍സന്‍ രാജയ്ക്ക് 5 വര്‍ഷത്തിന് ശേഷമാണ് വിചാരണ തുടങ്ങിയത്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്.
നവംബര്‍ 13 മുതല്‍ ഡിസംബര്‍ 10 വരെയായി ഔദ്യോഗിക - സ്വതന്ത്ര സാക്ഷികളടക്കം 92 സാക്ഷികളെ വിസ്തരിക്കാനാണ് ജഡ്ജി കെ.വിഷ്ണു ഉത്തരവിട്ടത്. പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ഹാജരാക്കാനും നിര്‍ദേശിച്ചിരുന്നു.
പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടില്‍ സ്വന്തം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓണ്‍ലൈനില്‍ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി വീടിനു തീയിട്ട കേസിലാണ് വിചാരണ പുരോഗമിക്കുന്നത്.
"
https://www.facebook.com/Malayalivartha
























