ശബരിമലയില്‍ മണിക്കൂറില്‍ ദര്‍ശനം നടത്തുന്നത് മൂവായിരത്തിലധികം പേര്...

ശബരിമലയില്‍ മണിക്കൂറില്‍ ദര്‍ശനം നടത്തുന്നത് മൂവായിരത്തിലധികം പേര്...ഇതുവരെ ഏതാണ്ട് 83,429 ഭക്തര്‍ ദര്‍ശനം നടത്തിയെന്നാണ് കണക്ക്.
ഇതില്‍ വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്ത് ദര്‍ശനത്തിന് എത്തിയവരുടെ എണ്ണം 39,038. സ്പോട്ട് ബുക്കിങ്ങിലൂടെയെത്തിയത് 4535. ബുക്ക് ചെയ്ത ദിവസത്തിലല്ലാതെ എത്തിയവര്‍ 11,042. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ദര്‍ശനം ആരംഭിച്ചത് മുതല്‍ രാത്രി 12 മണിവരെ എത്തിയത് 28,814 പേരാണ്.
15ന് രാത്രി 12 മുതല്‍ ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ 54,615 ഭക്തര്‍ ദര്‍ശനം നടത്തി. ആറന്മുള ക്ഷേത്രത്തിനു സമീപവും കോഴഞ്ചേരിയിലും പൊലീസിന്റെ ശബരിമല എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം തുടങ്ങി. രണ്ടിടങ്ങളിലുമുള്ള എയ്ഡ് പോസ്റ്റുകളുടെ ഉദ്ഘാടനം എസ്ഐ പ്രകാശ് നിര്‍വഹിച്ചു. തീര്‍ഥാടന കാലം കഴിയും വരെ ഇവ പ്രവര്‍ത്തിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























