തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും...

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച ജലവിതരണം ഭാഗികമായി തടസ്സപ്പെടും. അരുവിക്കരയിലുള്ള 75 എംഎല്‍ഡി ജലശുദ്ധീകരണശാലയുടെ ഇന്‍ടേക്ക് പമ്പ് ഹൗസില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് പമ്പിംഗ് നിര്‍ത്തിവയ്ക്കുക.
നവംബര്‍ 19 ചൊവ്വാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണിവരെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ സെക്രട്ടേറിയറ്റ് , സ്റ്റാച്യു , എം.ജി റോഡ്, പുളിമൂട് , ജനറല്‍ ആശുപത്രി പരിസര പ്രദേശം, തമ്പുരാന്‍മുക്ക്, വഞ്ചിയൂര്‍, ഋഷിമംഗലം, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, വെള്ളയമ്പലം-ശാസ്തമംഗലം റോഡിന്റെ ഇരുവശം, ആല്‍ത്തറ, വഴുതക്കാട് , ഇടപ്പഴിഞ്ഞി എന്നീ പ്രദേശങ്ങളില്‍ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് കേരള വാട്ടര്‍ അതോറിറ്റി .
"
https://www.facebook.com/Malayalivartha
























