Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

പുതിയ തന്ത്രങ്ങള്‍... ഇനി ബിജെപിയെ വിമര്‍ശിക്കാനില്ലെന്ന് സന്ദീപ് വാര്യര്‍; വരാനിരിക്കുന്ന സിനിമയുടെ ക്ലൈമാക്‌സില്‍ ഇനിയും ട്വിസ്റ്റുണ്ടാകും; പാലക്കാട് ഇങ്ങ് എടുക്കുവാ...

18 NOVEMBER 2024 08:29 AM IST
മലയാളി വാര്‍ത്ത

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാരിയര്‍ പുതിയ തന്ത്രങ്ങളുമായി ആഞ്ഞടിച്ച് തുടങ്ങി. രമ്യ ചേലക്കരയില്‍ പാട്ടും പാടി ജയിക്കുമെന്നും പാലക്കാട്ടെ നായകന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണെന്നും സന്ദീപ് വാര്യര്‍. പാലക്കാട് സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീലുണ്ടെന്നും പാലക്കാട് കിനാശ്ശേരിയിലെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സന്ദീപ് വാര്യര്‍ പറഞ്ഞു.

ഇനി ബിജെപിയെ വിമര്‍ശിക്കാനില്ലെന്നും താന്‍ തല്ലിയാല്‍ അത് നന്നാവില്ലെന്നും ഇന്നലെ മുതല്‍ താന്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ,പ്രിയങ്ക ഗാന്ധിയുടെ, കെ. സി വേണുഗോപാലിന്റെ, വി. കെ ശ്രീകണ്ഠന്റെ ഷാഫിയുടെ രാഹുലിന്റെ രാഷ്ട്രീയമാണ് ഇനി പറയുക.

കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമര്‍ശത്തിലും സന്ദീപ് വാര്യര്‍ മറുപടി നല്‍കി. സുരേന്ദ്രന്‍ പറഞ്ഞത് പൊളിറ്റിക്കലി മാത്രമല്ല, പുരാണപരമായും തെറ്റാണ്. ശിഖണ്ഡി പാണ്ഡവരുടെ കൂടെയായിരുന്നു. സുരേന്ദ്രന്‍ അമര്‍ചിത്ര കഥയെങ്കിലും വായിക്കണം. സന്ദീപ് പോയാല്‍ ഒരു പ്രശ്‌നവുമില്ല ചീള് കേസെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

ഗോപാലകൃഷ്ണനും എ.എന്‍ രാധാകൃഷ്ണനും പോയാല്‍ ഇമ്മാതിരി പുകില് ഉണ്ടാവുമോ? സന്ദീപിന്റെ വീട്ടില്‍ ഇ. ഡി വരുമോ എന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. എന്‍െ വീട്ടില്‍ വന്നാല്‍ ഇ.ഡിക്ക് ഒന്നും കിട്ടിയില്ല എന്ന് എഴുതി തന്ന് പോകേണ്ടി വരും. സുരേന്ദ്രന് ധൈര്യമുണ്ടോ പാര്‍ട്ടി മാറാനന്നും സന്ദീപ് വാര്യര്‍ വെല്ലുവിളിച്ചു. എംബി രാജേഷും സുരേന്ദ്രനും ഒക്കെ പറയുന്ന കേട്ടാല്‍ ഒരമ്മ പെറ്റ അളിയന്മാരെ പോലെയാണ്. വിയൂരില്‍ നിന്ന് കണ്ണൂര്‍ ജയിലില്‍ പോകുന്നത് പോലെ ബിജെപിയില്‍ നിന്ന് സിപിഎമ്മില്‍ പോകുന്നത് .

കോണ്‍ഗ്രസിന്റെ പരിശുദ്ധിക്ക് കോട്ടം വരാതെ പ്രവര്‍ത്തിക്കും. ഈ പാലക്കാട് യുഡിഎഫിന് തരില്ലെയെന്നും പാലക്കാട് ഞങ്ങള്‍ ഇങ്ങ് എടുക്കുവാണെന്നും പറഞ്ഞുകൊണ്ടാണ് സന്ദീപ് വാര്യര്‍ പ്രസംഗം അവസാനിപ്പിച്ചത്. വേദിയില്‍ കോണ്‍ഗ്രസാണ് ഭാരതത്തില്‍ എന്ന പാട്ടുപാടികൊണ്ടാണ് രമ്യ ഹരിദാസ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. പാട്ടിന് സന്ദീപ് വാര്യര്‍ കയ്യടിക്കുകയും ചെയ്തു.

താന്‍ എപ്പോള്‍ പ്രചാരണത്തിന് വരണം എന്ന് തീരുമാനിക്കുന്നത് ബിജെപിയല്ലെന്നും വരാനിരിക്കുന്ന സിനിമയുടെ ക്ലൈമാക്‌സില്‍ ഇനിസും ട്വിസ്റ്റുകള്‍ ഉണ്ടാവുമെന്നും പരിപാടിക്കുശേഷം സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമയില്‍ നായകന്‍ രാഹുല്‍ തന്നെ. നൂറു കോടിയുടെ വിജയം നേടുന്ന സിനിമയില്‍ സുരേന്ദ്രന്‍ ഹാസ്യകഥാപാത്രം.

താന്‍ ഒരു സിപിഎം നേതാവുമായും ചര്‍ച്ച നടത്തിയിട്ടില്ല. ക്ഷമാപണ സന്ദേശം അയച്ചുവെന്ന വാര്‍ത്ത തെറ്റാണ്. തന്റെ സന്ദര്‍ശനത്തിന്റെ പേരില്‍ മുഖ്യമന്ത്രി പാണക്കാട് തങ്ങളെ വിമര്‍ശിച്ചത് ദൗര്‍ഭാഗ്യകരമാണ്. പാലക്കാട്ട് സിപിഎം ബിജെപി അഡ്ജസ്റ്റ്‌മെന്റ് ഉണ്ട്. എന്റെ പഴയ നിലപാടുകളില്‍ ഒന്നില്‍ മാത്രം ഞാന്‍ ഉറച്ചുനില്‍ക്കുന്നു. സിപിഎമ്മിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. മസാലബോണ്ട്, വ്യാജ ഒപ്പ് ഉള്‍പ്പെടെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ ആരോപങ്ങള്‍ ആദ്യം ഉന്നയിച്ചത് താന്‍ എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

പാലക്കാടും ചേലക്കരയിലും യുഡിഎഫിന് വിജയം ഉറപ്പെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. 28 വര്‍ഷമായി സിപിഎമ്മിന്റെ കൈയിലുള്ള ചേലക്കര യുഡിഎഫ് പിടിച്ചെടുക്കുമെന്നും ചേലക്കരയില്‍ 3 തവണ എത്തിയ മുഖ്യമന്ത്രി തലതാഴ്ത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു. പോളിംഗ് ശതമാനം കൂടിയത് യുഡിഎഫ് വിജയത്തിന്റെ സൂചനയാണ്. 6000 വോട്ടുകള്‍ യുഡിഎഫ് ചേര്‍ത്തിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

വയനാട് ദുരന്തത്തില്‍ കേരളത്തിന് സഹായം നല്‍കാമെന്ന് പ്രധാനമന്ത്രി വയനാട്ടില്‍ വന്ന് പറഞ്ഞതാണ്. കാല്‍ പൈസ കൊടുത്തോയെന്നും സുധാകരന്‍ ചോദിച്ചു. വയനാട് ദുരന്തത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തെ വഞ്ചിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (2 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (3 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (3 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (3 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (3 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (4 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (4 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (7 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (7 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (7 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (7 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (8 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (9 hours ago)

Malayali Vartha Recommends