ഏകലവ്യന് കൊലപാതകം.... അമ്മയും രണ്ടാം ഭര്‍ത്താവും ചേര്‍ന്ന് നിരന്തര പീഡനത്തിലൂടെ 2 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസ് ... പ്രതികളായ അമ്മക്കും രണ്ടാം ഭര്‍ത്താവിനും ജീവപര്യന്തം തടവും 55,000 വീതം പിഴയും ശിക്ഷ

അമ്മയും രണ്ടാം ഭര്‍ത്താവും ചേര്‍ന്ന് നിരന്തര പീഡനത്തിലൂടെ 2 വയസ്സുകാരനെ കൊലപ്പെടുത്തിയ വര്‍ക്കല ചെമ്മരുതി ഏകലവ്യന് കൊലക്കേസില്‍ പ്രതികളായ അമ്മക്കും രണ്ടാം ഭര്‍ത്താവിനും ജീവപര്യന്തം തടവും 55,000 വീതം പിഴയും ശിക്ഷ വിധിച്ചു.
വര്‍ക്കല ഞെക്കാട് ചെമ്മരുതി വില്ലേജില്‍ യു എസ് നിവാസില്‍ മനു - ഉത്തര ദമ്പതികളുടെ മകന് 2 വയസ്സുള്ള ഏകലവ്യന് മരിച്ചതുമായി ബന്ധപ്പെട്ട് വര്‍ക്കല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഉത്തരയും രണ്ടാം ഭര്‍ത്താവ് രജീഷും വിചാരണയില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാണ് ശിക്ഷ വിധിച്ചത്.
തിരുവനന്തപുരം, അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് കെ. വിഷ്ണുവിന്റേതാണ് ശിക്ഷാവിധി. ഒന്നും രണ്ടും പ്രതികള്‍ ജുവനയില്‍ ജസ്റ്റിസ് നിയമം വകുപ്പ് 75 പ്രകാരം രണ്ടു വര്‍ഷം കഠിന തടവിനും 50000/രൂപ പിഴയൊടുക്കാനും, ഇന്ത്യന്‍ ശിക്ഷ നിയമം വകുപ്പ് 302 പ്രകാരം ജീവപര്യന്തം തടവിനും 50000 രൂപ പിഴ ഒടുക്കാനും വിധിച്ചു, പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസീക്യൂട്ടര്‍ എ.ആര്. ഷാജി ഹാജരായി.
കേസിനാസ്പദമായ സംഭവം നടന്നത്. 2018 ഡിസംബര്‍ 15 നാണ് സംഭവം നടന്നത്. ഒന്നും, രണ്ടും പ്രതികള്‍ ചേര്‍ന്ന് ഒന്നാം പ്രതിയുടെ മകനായ ഏകലവ്യന് എന്ന രണ്ടു വയസ്സുകാരനായ മകനെ നിരന്തര പീഡനത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നു. രണ്ടാം പ്രതി, ഒന്നാം പ്രതിയുടെ രണ്ടാം ഭര്‍ത്താവാണ്, വിചാരണ വേളയില്‍ ഏറെ നിര്ണായകമായിമാറിയത് പോസ്റ്റ്മോര്‍ട്ടം ഡോക്ടര്‍റുടെ മൊഴിയാണ്.
സാഹചര്യ തെളിവുകളും, പ്രതികള്‍ക്ക് എതിരായിരുന്നു അഭിഭാഷകരായ ഷമീര്‍ വെമ്പായം,അസീം നെടുമങ്ങാട്,നീരജ്, രാജ്കമല്, മര്‍വ അഅ, ആനന്ദ്, ബി, നായര്‍, ഗിരി, തുടങ്ങിയവരും ഹാജരായി,
വര്‍ക്കല പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ജി. ഗോപകുമാര്‍, കെ. വിനുകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ പ്രൈജു എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് ഹാജരാക്കിയത്.
https://www.facebook.com/Malayalivartha
























