പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ വലകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ പ്രതിയെ പിടികൂടി പോലീസ്

പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ വലകള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ പ്രതിയെ പിടികൂടി പോലീസ്. പൊന്നാനി കോടതിപടി കുട്ടൂസാക്കാനകത്ത് സഫീല്‍ (24) ആണ് അറസ്റ്റിലായത്.
പൊന്നാനി ഹാര്‍ബര്‍, കോടതിപടി ഭാഗങ്ങളില്‍നിന്ന് മത്സ്യബന്ധന ഉപകരണങ്ങള്‍ രാത്രികാലങ്ങളില്‍ മോഷ്ടിച്ച് വില്പന നടത്തിയ യുവാവാണ് പോലീസിന്റെ പിടിയിലായത്.
കോടതിപടിയിലെ തവനൂര്‍ സ്വദേശി ഷംനാദിന്റെ കടയില്‍ നിന്ന് പല തവണകളായി ഏകദേശം 40,000 രൂപ വിലവരുന്ന 15 കെട്ടോളം വലകളാണ് സഫീല്‍ മോഷ്ടിച്ച് വിറ്റത്.
ഹാര്‍ബര്‍ കേന്ദ്രീകരിച്ച് ചില്ലറ മോഷണങ്ങള്‍ നടത്തിയതായി പ്രതിയെ ചോദ്യം ചെയ്തതില്‍നിന്ന് പൊലീസിന് വിവരം ലഭ്യമായി. പൊന്നാനി പൊലീസ് ഇന്‍സ്പെക്ടര്‍ ജലീല്‍ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha
























