ശബരിമലയില്‍ കൊടിമരത്തില്‍ നിന്നും നേരിട്ട് സോപാനത്തിലേക്കുള്ള വഴി തീര്‍ത്ഥാടകരെ കയറ്റിവിടാന്‍ ആലോചന....

ശബരിമലയില്‍ കൊടിമരത്തില്‍ നിന്നും നേരിട്ട് സോപാനത്തിലേക്കുള്ള വഴി തീര്‍ത്ഥാടകരെ കയറ്റിവിടാന്‍ ആലോചന....ദര്‍ശനം സുഗമമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി ദര്‍ശന വഴി മാറ്റുന്ന കാര്യവും ബൈലി പാലം വഴി പുതിയ പാത ഒരുക്കുന്നതടക്കമുള്ള മാറ്റങ്ങള്‍ പരിഗണിച്ച് ദേവസ്വം ബോര്‍ഡ്.
പതിനെട്ടാം പടികയറിവരുന്ന തീര്‍ത്ഥാടകര്‍ ക്യു കോപ്ലക്സില്‍ കാത്ത് നില്‍ക്കാതെ നേരിട്ട് സോപാന ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്ന കാര്യമാണ് ദേവസ്വം ബോര്‍ഡ് പ്രധാനമായും ആലോചിക്കുന്നത്. നേരിട്ടുള്ള ദര്‍ശനം ലക്ഷ്യം വെച്ച് സ്ഥാപിച്ച ബെയ്ലി പാലത്തിന്റെ നിര്‍മ്മാണ കുടിശിക സൈന്യത്തിന് നല്‍കിയതോടെയാണ് പുതിയ നീക്കം. ദര്‍ശന വഴി മാറ്റുന്നതില്‍ എല്ലാവരുമായി കൂടിയാലോചന നടത്തിയശേഷമേ അന്തിമ തീരുമാനം എടുക്കുകയുള്ളു.
വേണ്ടത്ര ധാരണയില്ലാതെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങള്‍ ചെലവിച്ച് നിര്‍മിച്ച ബെയ്ലി പാലം ഇപ്പോള്‍ തുരുമ്പിച്ച് കിടക്കുന്നു. ഇത് നവീകരിച്ച് ഉപയോഗപ്പെടുത്താനാണ് ആലോചന.അയപ്പനെ തൊഴുത് മളിപ്പുറം വഴി പുറത്തേക്കിറങ്ങുന്ന തീര്‍ത്ഥാടകരെ വീണ്ടും നടപ്പന്തിലേക്ക് പോകാതെ ചന്ദ്രാനന്‍ റോഡിലെത്തിക്കാനാണ് 13 വര്‍ഷം മുമ്പ് ബെയ്ലി പാലം നിര്‍മിച്ചത്. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം കുത്തിറക്കവും കയറ്റവും പടികളും കടന്നുള്ള ശരണസേതു പാലം വഴിയുള്ള യാത്ര തീത്ഥാടകര്‍ക്ക് മടുത്തതോടെ ഈ പാത ഉപേക്ഷിച്ചു.
അതേസമയം പാലത്തിന്റെ അറ്റകുറ്റപണി നടത്താനും ലക്ഷങ്ങള്‍ ആവശ്യമാണ്. അതിനാല്‍ തന്നെ പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ വെല്ലുവിളികള്‍ ഏറെയാണ്.
"
https://www.facebook.com/Malayalivartha
























