മനസ് നിറഞ്ഞ് ആരാധകര്‍... ആരാധകരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്; അടുത്ത വര്‍ഷം ടീം കേരളത്തിലെത്തും, നിര്‍ണ്ണായക പ്രഖ്യാപനം ഇന്ന്

അങ്ങനെ കായിക പ്രേമികളുടെ വലിയൊരു സ്വപ്നം സാക്ഷാത്ക്കരിക്കുകയാണ്. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്. അടുത്ത വര്‍ഷം ടീം കേരളത്തിലെത്തും എന്നാണ് വിവരം. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അനുമതി കിട്ടിയയെന്നാണ് സൂചന. ഇത് സംബന്ധിച്ച് ഇന്ന് നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകും.
ലയണല്‍ മെസ്സിയും കേരളത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ അന്തിമ തീരുമാനമെടുക്കും. കേരളത്തില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. അര്‍ജന്റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ട്. സ്‌പോണ്‍സര്‍ വഴിയായിരുന്നു യാത്ര ചെലവ് കണ്ടെത്തുക.
ലോകചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം അടുത്ത വര്‍ഷം കേരളത്തിലെത്തും. കേരള പര്യടനത്തില്‍ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയന്‍ അനുമതി ലഭിച്ചതായാണ് സൂചന. നാളെ കായികമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും. മെസി എത്തുന്നതിലും എഎഫ്എ അന്തിമ തീരുമാനമെടുക്കും. കേരളത്തില്‍ രണ്ട് മത്സരങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. അര്‍ജന്റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ട്.
ആവേശം വാനോളമുയര്‍ത്തി അവരെത്തുകയാണ്, നമ്മുടെ സ്വന്തം നാട്ടിലേക്ക്. അര്‍ജന്റീന ടീമിന്റെ വരവ് ഫുട്‌ബോള്‍ വികാരമാക്കുന്ന ഓരോ മലയാളിക്കും നല്‍കുന്നത് രോമാഞ്ചം. കായികമന്ത്രിയുടെ ഏറെ നാളത്തെ ശ്രമങ്ങളാണ് ഒടുവില്‍ ഫലം കണ്ടത്. അടുത്ത വര്‍ഷം അവസാനമായിരിക്കും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള ലോകചാമ്പ്യന്മാരുടെ വരവ്. അടുത്ത ആകാംക്ഷ മെസിയെത്തുമോ എന്നത്. രാജ്യാന്തര മത്സരങ്ങളുടെ ഷെഡ്യൂളും എഎഫ്‌ഐ തീരുമാനവും മെസിയുടെ കാര്യത്തില്‍ നിര്‍ണ്ണായകം. മെസി കൂടി വന്നാല്‍ പിന്നെ നമുക്ക് ആറാടാന്‍ മറ്റെന്ത് വേണം. കേരളത്തില്‍ രണ്ട് മത്സരളങ്ങളാകും അര്‍ജന്റീന ദേശീയ ടീമിനുണ്ടാകുക എന്നാണ് വിവരം. കളി ഏഷ്യയിലെ പ്രമുഖ ടീമുമായാകും. ഭാരിച്ച ചെലവാണ് ലോകകപ്പ് ജേതാക്കളെ കൊണ്ട് വരാന്‍. പക്ഷെ അതിനായി സ്‌പോണ്‍സര്‍മാരുമായി ധാരണയിലെത്തിയെന്നും സൂചനയുണ്ട്.
സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കിയത്. അര്‍ജന്റീന ടീമിനെ ഇന്ത്യയിലെത്തിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ക്ഷണം നിരസിക്കുന്നതിന് കാരണമായത്.
2022-ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നേടിയത് അര്‍ജന്റീനയായിരുന്നു. കേരളത്തില്‍ ഏറെ ആരാധകരുള്ള ഫുട്‌ബോള്‍ ടീമാണ് അര്‍ജന്റീന. കേരളത്തിലെ ലോകകപ്പ് ആവേശം അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു. ലോകകപ്പ് വിജയത്തിന് പിന്നാലെ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ അര്‍ജന്റീന അംബാസഡറെ സന്ദര്‍ശിച്ച് സംസ്ഥാനത്ത് ഫുട്ബോള്‍ വികസനത്തിന് അര്‍ജന്റീനയുമായി സഹകരിക്കുന്നതിനുള്ള താത്പര്യം അറിയിച്ചിരുന്നു. 2011 ല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കൊല്‍ക്കത്തയില്‍ കളിച്ചിട്ടുണ്ട്.
അതേസമയം ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയും ബ്രസീലും നാളെ ഇറങ്ങുന്നു. പുലര്‍ച്ചെ അഞ്ചരയ്ക്ക് തുടങ്ങുന്ന മത്സരത്തില്‍ പെറുവാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ബ്രസീല്‍ രാവിലെ 6.15ന് ഉറുഗ്വേയുമായി ഏറ്റുമുട്ടും. വിജയ വഴിയില്‍ തിരിച്ചെത്താനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. അര്‍ജന്റീന കഴിഞ്ഞയാഴ്ച പരാഗ്വേയോടേറ്റ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് കരകയറാന്‍ ഇറങ്ങുമ്പോള്‍ ബ്രസീലിന് വെനിസ്വേലയുമായുള്ള സമനില കുരുക്ക് പൊട്ടിക്കണം.
പരിക്കാണ് അര്‍ജന്റീനയുടെ പ്രതിസന്ധി. ലിസാന്‍ട്രോ മാര്‍ട്ടിനസ്, ജര്‍മ്മന്‍ പസല്ല, നിക്കോളാസ് ഗോണ്‍സാലസ് എന്നിവര്‍ക്ക് പിന്നാലെ ക്രിസ്റ്റ്യന്‍ റൊമേറോ നഹുവേല്‍ മൊളിന, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരും പരിക്കിന്റെ പിടിയിലായി. ഇതോടെ അര്‍ജന്റൈന്‍ പ്രതിരോധ നിരയില്‍ കാര്യമായ മാറ്റങ്ങളുറപ്പ്. മധ്യനിരയില്‍ റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്സിസ് മാക് അലിസ്റ്റര്‍ എന്നിവര്‍ക്കൊപ്പം മുന്നേറ്റത്തില്‍ നായകന്‍ ലിയോണല്‍ മെസി, ജൂലിയന്‍ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനെസ് എന്നിവരും ടീമിലെത്തും.
https://www.facebook.com/Malayalivartha
























