എ എസ് ഐ മാരായി അയ്യപ്പ സന്നിധിയിലെത്തിയവര്‍ എസ്ഐമാരായി.... അയ്യപ്പന് മനസ്സറിഞ്ഞ് നല്കിയ അനുഗ്രഹമെന്ന് ദ്രുതകര്‍മ്മസേനാംഗങ്ങളായ സത്യനാരായണയും എസ് സുന്ദരമൂര്‍ത്തിയും

എ എസ് ഐ മാരായി അയ്യപ്പ സന്നിധിയിലെത്തിയവര്‍ എസ്ഐമാരായി.... അയ്യപ്പന് മനസ്സറിഞ്ഞ് നല്കിയ അനുഗ്രഹമെന്ന് ദ്രുതകര്‍മ്മസേനാംഗങ്ങളായ സത്യനാരായണയും എസ് സുന്ദരമൂര്‍ത്തിയും. ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുമ്പോള്‍ ഇരുവരും എ എസ് ഐ മാരായിരുന്നു.എസ് ഐ മാരായി സ്ഥാനക്കയറ്റം കിട്ടിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് വന്നത്. സത്യനാരായണ ആന്ധ്രാ സ്വദേശിയും , സുന്ദരമൂര്‍ത്തി തമിഴ്നാട് സ്വദേശിയുമാണ്
ഇരുവര്‍ക്കും ജനുവരി 19 വരെ സന്നിധാനത്ത് ഡ്യൂട്ടി ആയതിനാല്‍ ഇവിടെ വെച്ചു തന്നെ 'റാങ്ക് സെറിമണി' നടത്താനായി ദ്രുതകര്‍മ്മസേനാ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
സന്നിധാനത്ത് നടന്ന ചടങ്ങില്‍ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന് രണ്ട് നക്ഷത്രങ്ങളുള്ള പുതിയ ബാഡ്ജ് ഇവര്‍ക്ക് സമ്മാനിച്ചു. ശബരിമലയില്‍ സന്നിധാനത്ത് നിന്ന് യൂണിഫോമില്‍ ഒരു നക്ഷത്രം കൂടി കൂട്ടിച്ചേര്‍ക്കാനായതിന്റെ സന്തോഷത്തിലാണ് രണ്ടു പേരും...
"
https://www.facebook.com/Malayalivartha
























