നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. കരിമം സ്വദേശി രാഹുല്‍ (22), കാലടി സ്വദേശി മിഥുന് രാജ് (29) എന്നിവരാണ് വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ ആണ് കണ്ടെടുത്തത്.
പ്രാവച്ചമ്പലം, പള്ളിച്ചല്‍, ബാലരാമപുരം ഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും ചെറുപ്പക്കാര്‍ക്കും മയക്കുമരുന്ന് വില്‍പ്പന നടത്തി വരികയായിരുന്നു ഈ യുവാക്കളെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ . നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എ.കെ.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha
























