തൂശൂരില്‍ മണലൂര്‍ ഏനാമാവ് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

തൂശൂരില്‍ മണലൂര്‍ ഏനാമാവ് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...വടൂക്കര സ്വദേശി ജെറിന് (26) ന്റെ മൃതദേഹമാണ് ഏനാമാവ് കെട്ടുങ്ങലില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.
മണലൂര്‍ ഏനാമാവ് സ്റ്റീല്‍ പാലത്തിന് സമീപത്തെ ഷാപ്പില് മദ്യപിക്കാനെത്തിയ യുവാവിനെ ഇന്നലെയാണ് പുഴയില്‍ കാണാതായത്. പുഴയിലേക്ക് ഇറങ്ങി നീന്തിയ യുവാവ് താഴ്ന്നു പോയി. വെല്‍ഡിങ്ങ് തൊഴിലാളിയായ ജെറിനടക്കം അഞ്ചംഗ സംഘം രണ്ടു മണിയോടെയാണ് മണലൂര്‍ കടവ് ഷാപ്പില് മദ്യപിക്കാനെത്തിയത്.
ഇതിനിടെ ജെറിന് പുഴയിലേക്ക് എടുത്ത് ചാടി പുഴയുടെ മധ്യഭാഗം വരെ നീന്തിയ ശേഷം മുങ്ങി പോകുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടിക, ഗുരുവായൂര്‍ ഫയര്‍ഫോഴ്സും അന്തിക്കാട് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ജെറിന്റെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























