ഒന്നും ചെയ്യാന്‍ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ല...സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അയിഷ പോറ്റി

എന്നെ പാര്‍ട്ടി വിശ്വാസമായിട്ട് ഏല്‍പിച്ച ജോലി ഞാന്‍ ഭംഗിയായിട്ട് ചെയ്ത് തീര്‍ത്തു, ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി മുന്‍ എംഎല്‍എ അയിഷ പോറ്റി. ഓടി നടക്കാന്‍ പറ്റുന്നവര്‍ പാര്‍ട്ടിയിലേക്ക് വരട്ടെയെന്നും അയിഷ പോറ്റി പറഞ്ഞു.
'ഒന്നും ചെയ്യാന്‍ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ല' അയിഷ പോറ്റി പറഞ്ഞു. ഒന്നരവര്‍ഷമായി ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം താന്‍ ചികിത്സയിലാണെന്നും അയിഷ പോറ്റി വ്യക്തമാക്കി.
'ഒരു ഷോ കാണിക്കാന്‍ വേണ്ടി എനിക്ക് ഒരിടത്തേക്ക് പോകാന്‍ ഇഷ്ടമല്ല. ഉളളത് സ്വതന്ത്രമായിട്ടും സത്യസന്ധമായിട്ടും വേണം. അതിന് വേറെ ഒരു മുഖവുമില്ല. ഇത്രയും ഫയലുണ്ടായിരുന്ന ഒരു ഓഫീസിലിരുന്ന ആളാണ് ഞാന്‍. അങ്ങനെയിരുന്നത് മാറ്റിവെച്ചിട്ടാ വന്നതെന്ന് ചര്‍ച്ച ചെയ്യുന്ന, ആക്ഷേപിക്കുന്നവര്‍ക്ക് അറിയില്ല' അയിഷാ പോറ്റി പറഞ്ഞു.
'എന്നെ പാര്‍ട്ടി വിശ്വാസമായിട്ട് ഏല്‍പിച്ച ജോലി ഞാന്‍ ഭംഗിയായിട്ട് ചെയ്ത് തീര്‍ത്തു. നൂറ് ശതമാനം. ഞാന്‍ ആരും എന്നെ അവഗണിച്ചു എന്നൊന്നും പറയത്തില്ല. അതൊക്കെ ജനങ്ങളല്ലേ കാണുന്നത്?' അയിഷ പോറ്റി പറഞ്ഞു. മൂന്ന് തവണ കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായ വ്യക്തിയാണ് അയിഷാ പോറ്റി. ഇവരെ കഴിഞ്ഞ ദിവസം സിപിഎം കൊട്ടാരക്കര കമ്മിറ്റിയില്‍ നിന്നും പാര്‍ട്ടി ഒഴിവാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























