Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ആറുമാസത്തിനുള്ളിൽ ഒരേ സ്വഭാവമുള്ള ആറ് കൊലപാതകങ്ങൾ; ഞെട്ടിവിറച്ച്‌ ആലപ്പുഴ

20 NOVEMBER 2024 06:23 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ആറുമാസത്തിനിടെ 6 ക്രൂര കൊലപാതകങ്ങളാണ് ആലപ്പുഴ ജില്ലയിൽ ഉണ്ടായത് . എല്ലാ കൊലപാതകങ്ങൾക്കും ഏകദേശം ഒരേ സ്വഭാവം ആയിരുന്നു . കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചുമൂടി. ഏറ്റവും ഒടുവിൽ നടന്ന അമ്പലപ്പുഴ കരൂരിലെ വിജയലക്ഷ്മിയുടെ കൊലപാതകമാണ് ജില്ലയെ നടുക്കിയത്. ആറു കൊലപാതക കേസുകളിലും പ്രതികളെ കൃത്യമായി വലയിലാക്കാൻ പൊലീസിന് സാധിച്ചുവെങ്കിലും തുടരെയുണ്ടാകുന്ന കൊലപാതകങ്ങളുടെയും അതിന് പിന്നിലെ ദുരൂഹതകളും ആലപ്പുഴ നിവാസികളുടെ ഉറക്കം കെടുത്തുകയാണ്. നവജാത ശിശുക്കൾ മുതൽ വയോധികർ വരെ നരാധമൻമാരുടെ ക്രൂരതയ്ക്ക് ഇരയായി.

ദൃശ്യം സിനിമയുടെ മോഡലിൽ പൂങ്കാവിൽ റോസമ്മയെന്ന അറുപതുകാരിയെ കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചുമൂടിയത് ആണ് ഈ വര്ഷം ആദ്യം ആലപ്പുഴയിൽ നിന്നും റിപ്പോർട്ട് ചെയ്തത് .രണ്ടാം വിവാഹം കഴിക്കാൻ റോസമ്മ തീരുമാനിച്ചിരുന്നുവെന്നും ഇതിലെ എതിര്‍പ്പാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പ്രതിയായ റോസമ്മയുടെ സഹോദരൻ പറഞ്ഞത് .റോസമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു

15 വർഷം മുൻപ് കാണാതായ മാന്നാർ സ്വദേശിനി കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് പൊലീസിനു ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. അമ്പലപ്പുഴയ്ക്കടുത്തു കാക്കാലത്തുണ്ടായ ബോംബേറ് കേസുമായി ബന്ധപ്പെട്ടു രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു മുന്നോടിയായാണ് പൊലീസിന് ഊമക്കത്ത് ലഭിക്കുന്നത്. ബോംബേറ് കേസിലെ പ്രതികൾ‌ക്കു മാന്നാനത്ത് നിന്ന് 15 വർഷം മുൻപു കാണാതായ കലയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും ഈ കാര്യം കൂടി അന്വേഷിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ സെപ്റ്റിക് ടാങ്കിൽനിന്ന് കണ്ടെത്തിയത്. കേസിൽ കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളായ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കലയുടെ ഭർത്താവ് അനിലാണ് കേസിലെ പ്രധാന പ്രതി. ഇയാളും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവർ പൊലീസിനു മൊഴി നൽകിയത്. കലയെക്കുറിച്ചുള്ള അനിലിന്റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. നിർണായക തെളിവായി പൊലീസ് കണ്ടെത്തിയ കാർ കലയുടെ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ചതാണ് .. മാരുതി ആൾട്ടോ വെള്ളക്കാറാണു പ്രതികൾ ഉപയോഗിച്ചതെന്ന സൂചന അന്വേഷണത്തിൽ കിട്ടിയിരുന്നു. ...

നവജാത ശിശുവിന്റെ മൃതദേഹം തകഴിയിലെ പാടശേഖരത്തിൽനിന്ന് ലഭിച്ചതായിരുന്നു മറ്റൊരു സംഭവം. പാണാവള്ളി പഞ്ചായത്ത് ആനമൂട്ടിൽച്ചിറയിൽ ഡോണ ജോജി (22) യായിരുന്ന കുഞ്ഞിനെ പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞിനെ സുഹൃത്ത് തോമസ് ജോസഫിന് കൈമാറുകയായിരുന്നു. ഇയാളും സുഹൃത്ത് അശോകും ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തത്.
കുഞ്ഞിന്റെ അമ്മ ഡോണ ജോജി (22) നേരത്തേ ഗർഭഛിദ്രത്തിനു ശ്രമിച്ചെന്ന് റിപ്പോർട്ട്. അതു പരാജയപ്പെട്ടപ്പോഴാണ്, രഹസ്യമായി പ്രസവിച്ച ശേഷം ബാക്കി തീരുമാനിക്കാം എന്നതിലേക്കു ഡോണയും കുഞ്ഞിന്റെ അച്ഛനായ തോമസ് ജോസഫും എത്തിയത്. ഗർഭഛിദ്രത്തിനു ഗുളിക കഴിച്ചെന്നും ഗർഭം അലസിയെന്നാണു കരുതിയതെന്നും ഇവർ പൊലീസിനോടു പറഞ്ഞു.

പള്ളിപ്പുറത്ത് ചോരക്കുഞ്ഞിനെ കുഴിച്ചുമൂടിയതും കുഞ്ഞിന്റെ അമ്മതന്നെ . പള്ളിപ്പുറം പഞ്ചായത്ത് 17–ാം വാർഡ് കായിപ്പുറത്തു വീട്ടിൽ ആശ(35), സുഹൃത്ത് പള്ളിപ്പുറം രാജേഷാലയത്തിൽ രതീഷ് (39) എന്നിവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിരുന്നു . ആശയിൽനിന്നു കുഞ്ഞിനെ ഏറ്റുവാങ്ങി സ്വന്തം വീട്ടിൽ കൊണ്ടുപോയാണു രതീഷ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ആശ ഓഗസ്റ്റ് 26 ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്.
സെപ്റ്റംബർ 10, കലവൂർ – സുഭദ്ര കൊലപാതകം

അടുത്ത കൊച്ചി സ്വദേശി സുഭദ്ര(73)യെ കാണാതായെന്ന് കാണിച്ച് മകൻ നൽകിയ പരാതിയിൽ സ്വർണത്തിനു വേണ്ടിയുള്ള കൊലപാതകത്തിന്റെ ചുരുൾ അഴിയുകയായിരുന്നു . ഒന്നാം പ്രതി കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള(52), രണ്ടാംപ്രതി ഭർത്താവ് ആലപ്പുഴ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ്(നിഥിൻ–35) എന്നിവർ ചേർന്ന് ഓഗ്സ്റ്റ് 4ന് കലവൂരിലെ വാടകവീട്ടിലെത്തിച്ചാണ് സുഭദ്രയെ കൊലപ്പെടുത്തിയത്. പ്രതികൾ താമസിക്കുന്ന വീടിനു സമീപം കുഴിച്ചിട്ട നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ചും പിന്നാലെ ഷാൾ ഉപയോഗിച്ചു കഴുത്തിൽ മുറുക്കിയുമായിരുന്നു കൊലപാതകം. സുഭദ്ര ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മുക്കുമന്ദമായിരുന്നു . ആകെ പ്രതികൾക്ക് കിട്ടിയത് 3 പവൻ മാത്രമാണ്

അമ്പലപ്പുഴ കരൂരിലെ വിജയലക്ഷ്മിയുടെ കൊലപാതകമാണ് ഈ പരമ്പരയിലെ ഒടുവിലത്തേത്. അമ്പലപ്പുഴ കരൂരില്‍ കൊല്ലപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കിട്ടിയതോടെ ചുരുളഴിഞ്ഞത് രണ്ടാഴ്ച നീണ്ട ദുരൂഹതയാണ്

പ്രതി ജയചന്ദ്രനും (50) വിജയലക്ഷ്മിയും തമ്മിൽ അടുപ്പത്തിൽ ആയിരുന്നു. തുടർന്ന് നവംബർ 4ന് ഭാര്യയും മകനും ഇല്ലാത്ത സമയത്ത് വിജയലക്ഷ്മിയെ ജയചന്ദ്രൻ കരൂരിലെ വീട്ടിലെത്തിക്കുകയും ഇവിടെ വച്ചുണ്ടായ തർക്കത്തെ തുടർന്ന് വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം രാത്രിയോടെ വീടിന് തൊട്ടുപിന്നിലെ പറമ്പിൽ കുഴിച്ചിട്ടു. തുടർന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി വിജയലക്ഷ്മിയുടെ ഫോൺ കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചു. ഫോൺ എറണാകുളത്ത് വച്ച് ബസിലെ കണ്ടക്ടർക്ക് ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർന്ന് ജയചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി ‘ദൃശ്യം’ സിനിമ പത്ത് തവണ കണ്ടെന്ന് മൊഴി നൽകിയിരുന്നു.

ഈ കൊലപാതകങ്ങളിലെല്ലാം തന്നെ സിനിമയുടെ സ്വാധീനം ഉണ്ട് എന്നതാണ് പ്രത്യേകത

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (2 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (3 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (3 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (3 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (3 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (4 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (4 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (6 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (6 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (6 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (7 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (7 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

Malayali Vartha Recommends