പത്രപരസ്യ വിവാദത്തില്‍ വിമര്‍ശനവുമായി സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയര്മാന്

എല്‍ഡിഎഫിന്റെ പത്ര പരസ്യ വിവാദത്തില്‍ വിമര്‍ശനവുമായി സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയര്മാന് സൈനുല്‍ ആബിദീന്‍. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്ന് സൈനുല്‍ ആബിദീന്‍ ഷാര്‍ജയില്‍ പറഞ്ഞു.
''സന്ദീപ് വാരിയരുടെ മാറ്റം എന്തുകൊണ്ട് ഉള്‍ക്കൊള്ളാനാവുന്നില്ല. നല്ലതിലേക്കുള്ള മാറ്റം ഉള്‍ക്കൊള്ളാനാകാതെ നല്കിയ പരസ്യം ബിജെപിക്ക് ഗുണകരമായി. മുനമ്പം വിഷയത്തില്‍ സഹകരിച്ച് മുന്നോട്ടു പോകാമെന്ന് തീരുമാനം വന്നതിനു ശേഷം ആ സ്ഥലം വഖഫ് ഭൂമിയാണെന്ന് ലേഖനം വന്നപ്പോള്‍ കുറേപ്പേര്‍ക്ക് വിഷമമുണ്ടായി. പത്രം ഒരു പണ്ഡിതസഭയുടേത് കൂടിയാണ്. ഈ നിലപാട് സ്വീകാര്യമല്ല.
ഉചിതമല്ലാത്ത ഉള്ളടക്കം പത്രത്തില്‍ വരുന്നു. പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും''- സൈനുല്‍ ആബിദീന്‍ പ്രതികരിച്ചു. ഇന്നലെയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ സുപ്രഭാതം, കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് എന്നീ പത്രങ്ങളിലെ പാലക്കാട് എഡിഷനില്‍ സന്ദീപ് വാരിയര്‍ക്കെതിരെ എല്‍ഡിഎഫ് പരസ്യം നല്‍കിയത്. പരസ്യം വിവാദമായതിന് പിന്നാലെയാണ് പത്രത്തിന്റെ നിലാപടിനെ വിമര്‍ശിച്ച് വൈസ് ചെയര്മാന് തന്നെ രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വാങ്ങാതെയാണ് സന്ദീപ് വാരിയര്‍ക്കെതിരെ എല്‍ഡിഎഫ് പത്രപ്പരസ്യം നല്‍കിയത്. തിരഞ്ഞെടുപ്പു കാലത്ത് ഇത്തരം പരസ്യങ്ങള്‍ നല്കാന് ജില്ലാ കലക്ടര്‍ അധ്യക്ഷനായ മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതി വേണം. സമൂഹത്തില്‍ വര്‍ഗീയ വേര്‍തിരിവും സ്പര്‍ധയും വളര്‍ത്തുന്നതാണ് പരസ്യമെന്നും അതിനെതിരെ നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























