കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നും കാണതായ പെണ്‍കുട്ടിയെ കണ്ടെത്തി

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നും കാണതായ പെണ്‍കുട്ടിയെ കണ്ടെത്തി. ചാലക്കുടി മുരിങ്ങൂരില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. മുരിങ്ങൂരിലെ ധ്യാന കേന്ദ്രത്തില്‍ കുട്ടിയെത്തിയ വിവരം അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ചാലക്കുടി പോലീസ് ധ്യാന കേന്ദ്രത്തിലേക്കെത്തിയിട്ടുണ്ട്. വീട്ടുകാരുമായുള്ള പ്രശ്നത്തെ തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരമാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നാണ് വിവരം. അതുകൊണ്ട് തന്നെ കുട്ടിക്ക് സ്വന്തം തീരുമാനം എടുക്കാനുള്ള നിയമ പരിരക്ഷ ലഭിക്കും.
സ്വകാര്യ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനത്തിലെ വിദ്യാര്‍ഥിനിയാണ് കാണാതായിരുന്നത്. ഈ മാസം 18 ന് രാവിലെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോയതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് മകളെ തലേദിവസം വഴക്കുപറഞ്ഞിരുന്നതായി അമ്മ പറഞ്ഞിരുന്നു.
സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കും. കരുനാഗപ്പള്ളി എ എസ് പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ചൈത്ര തെരേസ ജോണിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്നും പുറത്തേക്ക്പോയ പെണ്‍കുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചുവന്നിരുന്നില്ല. അന്നേ ദിവസം 11 മണി മുതല്‍ ഐശ്വര്യയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറയുന്നു. ഓണ്‍ലൈനായി എന്‍ട്രന്‍സ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്തുകയായിരുന്ന കുട്ടി മറ്റുള്ളവരോട് അടുത്ത് ഇടപഴകാറില്ലെന്ന് വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ വീട്ടുകാരുടെ പരാതിയില്‍ കരുനാഗപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രധാനമായും ഐശ്വര്യയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ടവര്‍ ലൊക്കേഷനില്‍ കുട്ടി എറണാകുളം വരെ എത്തിയതായി വ്യക്തമായിരുന്നു. ഈ മാസം 18 ന് രാവിലെ വീട്ടില്‍ നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോയതിന്റെ ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ലിഫ്റ്റ് നല്കിയ യുവതി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് മുന്നില്‍ കുട്ടിയെ ഇറക്കിയതായും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha

























