കോഴിക്കോട് - മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്...

കോഴിക്കോട് - മാവൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ഇന്നലെ ബസ് ജീവനക്കാരെ ഒരു സംഘം മര്‍ദിച്ചുവെന്നാരോപിച്ചാണ് സമരം.
എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂര്‍, ചെറുവാടി ഭാഗങ്ങളിലേക്കുള്ള ബസുകളാണ് പണിമുടക്കുന്നത്. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ വലഞ്ഞു. കോഴിക്കോട് - അരീക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാരെ പാറമ്മലില്‍ വെച്ച് ഇന്നലെ ഒരുസംഘം മര്‍ദിച്ചുവെന്നാണ് പരാതിയിലുളളത്.
ജീവനക്കാരുടെ പരാതിയില്‍ മാവൂര്‍ പൊലീസ് കേസെടുത്തു. ഇന്ന് മാവൂര്‍ പൊലീസ് സ്റ്റേഷനില്‍ ബസ് ജീവനക്കാരുമായി ചര്‍ച്ച നടത്തും.
ലഹരി സംഘമാണ് മാവൂര്‍ പാറമ്മലില്‍ വെച്ച് ബസ് തടഞ്ഞ് ഉള്ളില്‍ കയറി കണ്ടക്ടറെയും ഡ്രൈവറെയും മര്‍ദ്ദിച്ചതെന്ന് ബസ് തൊഴിലാളികള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























