Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍

22 NOVEMBER 2024 11:51 PM IST
മലയാളി വാര്‍ത്ത

ഒരാള്‍ക്കും ഈ കാലയളവില്‍ ഒരു പരാതിയും ഉയര്‍ത്താനും കഴിഞ്ഞിട്ടില്ല .. വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ക്ഷമയ്ക്ക് അതിരുണ്ടെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെ കൊണ്ട് പറയിക്കരുതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പോസ്റ്റില്‍ മന്ത്രി പറയുന്നു. കുറിപ്പ് പങ്കുവെച്ച് അരമണിക്കൂറിനകം പിന്‍വലിച്ചു.

ഇതുവരെ പറയാത്ത കാര്യങ്ങള്‍ തന്നെക്കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നും അതൊക്കെ പറഞ്ഞാല്‍ പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയുമെന്നും സജി ചെറിയാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നിലപാട് വ്യക്തമാക്കി ഇട്ട എഫ്ബി പോസ്റ്റ് അരമണിക്കൂറിനുള്ളില്‍ പിന്‍വലിക്കുകയും ചെയ്തു. എഫ്ബി പോസ്റ്റ് താന്‍ തന്നെ ഇട്ടതാണെന്ന് സജി ചെറിയാന്‍പറഞ്ഞു.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

എന്റെ പൊതു പ്രവര്‍ത്തനം 8ാം ക്ലാസ്സില്‍ തുടങ്ങിയതാണ് . 13 വയസ്സ് . ഇന്ന് 59 ...45 വര്‍ഷം കഴിഞ്ഞു .. വലതുപക്ഷ വേട്ടയാടലുകള്‍ നേരിട്ടാണ് ഇവിടെ വരെ എത്തിയത് .. പാര്‍ട്ടി ദുര്‍ബലമായ നാട്ടില്‍ 32000 വരെ ഭുരിപക്ഷം നേടി ...എന്റെ ജീവന് ഒരു പാട് പേര്‍ വില പറഞ്ഞിട്ടുണ്ട് ... ഒന്നും കൂസിയിട്ടില്ല.. ഒന്നിന്റെ മുന്നിലും എന്റെ ആശയം പണയം വച്ചിട്ടില്ല ..... ഞാന്‍ സാധാരണ മനുഷ്യനു വേണ്ടി എന്റെ ജീവിതം സമര്‍പ്പിച്ച ആളാണ് ... ഞാന്‍ പാവപ്പെട്ടവനെയും എന്റെ മുന്നില്‍ എത്തുന്നവരെയും ജാതിമത രാഷ്ട്രീയ പരിഗണനകള്‍ ഇല്ലാതെ സ്നേഹിച്ചു ...ചെയ്യാവുന്നത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്..

ഒരാള്‍ക്കും ഈ കാലയളവില്‍ ഒരു പരാതിയും ഉയര്‍ത്താനും കഴിഞ്ഞിട്ടില്ല ... എല്ലാ കാര്യങ്ങളും സത്യസന്ധമായി ആക്ഷേപങ്ങള്‍ ഇല്ലാതെ ചെയ്തു ....അതിനെല്ലാം എന്റെ പാര്‍ട്ടി എനിക്ക് അംഗീകാരം നല്‍കിയിട്ടുമുണ്ട് .. എന്നെ ജയിപ്പിച്ച ജനങ്ങള്‍ ( ചെങ്ങന്നൂര്‍) എന്താണ് ആഗ്രഹിച്ചത് അതിന്റെ പത്തു മടങ്ങ് 6 വര്‍ഷം കൊണ്ടു എല്ലാവരുടെയും പിന്തുണകൊണ്ട് ഇതിനോടകം നിറവേറ്റി.. ബാക്കി ചെയ്യാന്‍ വരും നാളുകള്‍ (16 മാസം ) കൊണ്ടു കഴിയും.. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഒരു കാര്യം ജനങ്ങളോടെ ഞാന്‍ പറഞ്ഞു.. ഞാന്‍ വഴി ഈ നാടിനും ചെങ്ങന്നൂരിലെ ജനങ്ങള്‍ക്കും ഒരു അപമാനവും ഉണ്ടാക്കില്ല..

അത് ഞാന്‍ പാലിച്ചിട്ടുണ്ട് .. നിലപാടുകള്‍ എന്നും ഞാന്‍ പറഞ്ഞിട്ടുണ്ട്... വേണമെങ്കില്‍ സ്വീകരിക്കാം അല്ലെങ്കില്‍ തള്ളാം .. അത് നാളെയും തുടരും..മറിച്ച് വേട്ടയാടല്‍ ,, ഭീഷണി , അക്ഷേപങ്ങള്‍ വേണ്ട.. പതിറ്റാണ്ടുകളായി സഹിക്കുന്നു ..ഞാനും ഒരു മനുഷ്യനാണ് എനിക്കും ഒരു കുടുംബം ഉണ്ട്.. ഈ നാടിന് അറിയാം ഞാന്‍ ആരാണെന്ന്.. ആര്‍ക്കും പരസ്യമായി ആഡിറ്റ് ചെയ്യാം ..നേരിട്ട് ചോദിക്കാം ഒരു തടസ്സവുമില്ല...

നിങ്ങള്‍ക്ക് കഴിയാത്ത കാര്യങ്ങള്‍ ചെങ്ങന്നൂരില്‍ നടപ്പാക്കുമ്പോള്‍ തകര്‍ക്കാമെന്ന് കരുതുന്നത് .... അത് ഒരു ചെറിയ വിഭാഗം വലതുപക്ഷ നേതാക്കാളുടെ സ്വപ്നവും അസ്യൂയയും മാത്രം.. ഇവിടെ കാര്യങ്ങള്‍ അവസാനിക്കുന്നില്ല... ഇതുവരെ പറയാത്ത പല കാര്യങ്ങളും എന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നത് നല്ലതാണ്... പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയും ക്ഷമയ്ക്കും ഒരതിരുണ്ട്..... എല്ലാ തെളിവും വെറുതെ ആകില്ല...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (2 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (2 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (2 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (2 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (3 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (3 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (4 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (6 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (6 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (6 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (6 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (7 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

Malayali Vartha Recommends