പമ്പ നദിയിലേക്കു റാന്നി പാലത്തില്‍ നിന്നു ചാടിയ മധ്യവസ്കന് മരിച്ചു....

പമ്പ നദിയിലേക്കു റാന്നി പാലത്തില്‍ നിന്നു ചാടിയ മധ്യവസ്കന് മരിച്ചു.... മൈലപ്ര സ്വദേശി ജെയ്സന് (48) ആണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. ജെയ്സന് ചാടുന്നത് താഴെ പമ്പാ നദിയില്‍ കുളിച്ചു കൊണ്ടിരുന്നവരാണ് ആദ്യം കണ്ടത്.
ആദ്യം ചാടിയ സ്ഥലത്ത് ആഴം കുറവായിരുന്നു. ഇവിടെ നിന്നു എഴുന്നേറ്റ് ജെയ്സന് ആഴമുള്ള പള്ളിക്കയം ഭാഗത്തേക്ക് നടന്നു പോയി. ഇവിടെ നിന്നാണ് പിന്നീട് ഇയാള്‍ ചാടിയത്. കണ്ടു നിന്നവര്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് ഉടന്‍ എത്തിയെങ്കിലും അപ്പോഴേക്കും ജെയ്സന് കയത്തില്‍ മുങ്ങി താഴ്ന്നിരുന്നു. വൈകാതെ അഗ്നിശമന സേനാംഗങ്ങളും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കുടുംബ പ്രശ്നമാണ് ആത്മഹത്യക്കു കാരണമെന്നു വ്യക്തമാക്കി പൊലീസ് . മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























