ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം.... വ്യാഴാഴ്ച മുതല്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

ശബരിമലയിലേക്ക് തീര്‍ഥാടക പ്രവാഹം. വ്യാഴാഴ്ച മുതല്‍ തീര്‍ഥാടകരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നു. മണ്ഡലപൂജയ്ക്കായി നടതുറന്ന ശേഷമുള്ള വലിയ തിരക്കിനാണ് സന്നിധാനം സാക്ഷ്യം വഹിച്ചത്. 77,026 പേരാണ് വ്യാഴാഴ്ച ദര്‍ശനം നടത്തിയത്. ഇതില്‍ 9,254 പേര് സ്പോട്ട് ബുക്കിങ് മുഖേനയാണ് എത്തിയത്.
വെള്ളിയാഴ്ചയും സമാനമായ തിരക്കായിരുന്നു. വൈകുന്നേരം ആറ് വരെ ലഭിച്ച കണക്ക് അനുസരിച്ച് 68,358 പേര് ദര്‍ശനത്തിനെത്തി. ഇതില്‍ 9,417 പേര് സ്പോട്ട് ബുക്കിങ്ങിലൂടെയാണ് എത്തിയത്. നട തുറന്ന ദിവസം മുതല്‍ 7 ദിനങ്ങളിലായി 4,51,097 ലക്ഷം തീര്‍ഥാടകര്‍ ശബരിമല ദര്‍ശനം നടത്തി.
വെള്ളിയാഴ്ചത്തെ ഒഴിച്ചുള്ള കണക്കാണിത്. 15ന് 30,657, 16ന് 72,656 , 17ന് 67,272 , 18ന് 75,959, 19ന് 64,484 , 20ന് 63,043 തീര്‍ഥാടകരും ദര്‍ശനം നടത്തി. വെള്ളിയാഴ്ച വൈകുന്നേരം ആറ് വരെ 68,358 ദര്‍ശനത്തിനായി എത്തി. മണ്ഡല മഹോത്സവത്തിന് നട തുറന്ന ശേഷം കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ഫ്ലൈ ഓവറും നടപ്പന്തലും തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞു. ഉച്ചയ്ക്ക് നട അടയ്ക്കുമ്പോഴും നടപ്പന്തലില്‍ തീര്‍ഥാടകരുടെ നീണ്ട നിരയായിരുന്നു. അതേ സമയം കൃത്യമായ ഇടപെടലുകളിലൂടെ തീര്‍ഥാടകര്‍ക്ക് പൊലീസ് ദര്‍ശനം സുഗമമാക്കി. തിരക്ക് വര്‍ധിച്ചിട്ടും സംതൃപ്തിയോടെയാണ് ഏവരും മലയിറങ്ങുന്നത്.
"
https://www.facebook.com/Malayalivartha
























