മുനമ്പം വിഷയത്തില്‍ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും...

മുനമ്പം വിഷയത്തില്‍ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകുന്നേരം നാലിന് ചേരുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ആരെയും ഇറക്കി വിടില്ലെന്ന് ഉറപ്പ് നല്‍കുന്നതിനൊപ്പം സമരം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്യും
ജുഡീഷ്യല്‍ കമ്മീഷന്‍ നിയമപരിരക്ഷയ്ക്കാണ് നിയമിച്ചതെന്നും സമരക്കാരെ അറിയിക്കും. മുനമ്പം പ്രശ്‌നം പരിഹരിക്കുന്നതിനായി സുപ്രധാന തീരുമാനങ്ങളാണ് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലുണ്ടായത്.
ഭൂമിയില്‍ താമസിക്കുന്നവരുടെ രേഖകള്‍ പരിശോധിക്കുന്നതിനായി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ വെക്കും. മൂന്ന് മാസത്തിനുള്ളില്‍ പരിശോധന തീര്‍ക്കും. ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് റവന്യു അധികാരം ഉറപ്പാക്കാനാണിത്.
വഖഫ് ബോര്‍ഡ് ഒഴിയാനായി ആര്‍ക്കും ഇനി നോട്ടീസ് നല്‍കില്ല. ഇതിനകം നോട്ടീസ് കിട്ടിയവര്‍ ഒഴിയേണ്ട കാര്യമില്ല. കരം അടക്കുന്നതിലെ സ്റ്റേ ഒഴിവാക്കിക്കിട്ടാനായി സര്‍ക്കാരും ഹൈക്കോടതിയെ സമീപിക്കാനായി തീരുമാനിച്ചു. കൈവശ അവകാശമുള്ള ഒരാളെയും മുനമ്പത്ത് നിന്ന് ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി രാജീവും ഇന്നലെ അറിയിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha
























