സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെണ്ണലാണ് തുടങ്ങിയത്. പോസ്റ്റല്‍ വോട്ടുകളും ഹോം വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
ചേലക്കരയില്‍ തപാല്‍/ ഹോം വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആകെ 1418 പോസ്റ്റല്‍ വോട്ടാണ് ഇവിടെയുള്ളത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആകെ 957 പോസ്റ്റല്‍, ഹോം വോട്ടുകളാണ് മണ്ഡലത്തിലുള്ളത്.ചേലക്കരയില്‍ ആദ്യ സൂചന വന്നപ്പോള്‍ അഞ്ച് വോട്ടിന്റെ ലീഡ് ഇടത് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിന്. വയനാട് പ്രിയങ്ക മുന്നിലാണുള്ളത്. പാലക്കാട് സി കൃഷ്ണകുമാറാണ് മുന്നിലുളളത്.
അതേസമയം മഹാരാഷ്ട്രയിലും ഒപ്പത്തിനൊപ്പമാണ്. ജാര്‍ഖണ്ഡില്‍ എന്‍ഡിഎയും ഇന്ത്യമുന്നണിയും ഒപ്പത്തിനൊപ്പം.
https://www.facebook.com/Malayalivartha
























