വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്

വയനാട് ലോക്സഭ സീറ്റിലേക്കും പാലക്കാട്, ചേലക്കര നിയമസഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിലെ വേട്ടെണ്ണല്‍ തുടങ്ങി. വയനാട്ടില്‍ 46018 വോട്ടിന് പ്രിയങ്കയാണ് മുന്നില്‍. പാലക്കാട് 858 വോട്ടിന് കൃഷ്ണകുമാറും ചേലക്കരയില്‍ 1890 വോട്ടിന് യു.ആര്. പ്രദീപും മുന്നിട്ടുനില്‍ക്കുന്നു.
10 മണിയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളുടെയും കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളിലെ 48 നിയമസഭ സീറ്റുകളിലേക്കും രണ്ട് ലോക്സഭ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും വോട്ടെണ്ണലാണ് ഇന്ന് നടക്കുന്നത്. പാലക്കാട് രാഹുല്‍ ആണ് രണ്ടാം സ്ഥാനത്ത്. ചേലക്കരയില്‍ രണ്ടാം സ്ഥാനത്ത് രമ്യ ഹരിദാസാണ്.
https://www.facebook.com/Malayalivartha
























