Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും

23 NOVEMBER 2024 10:14 AM IST
മലയാളി വാര്‍ത്ത

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അങ്കമാലി അയ്യാമ്പുഴ സ്വദേശിയും വട്ടപ്പാറ കണക്കോട് നിവാസിയുമായ എല്‍ദോ തോമസിനെ (43/2014) യാണ് ശിക്ഷിച്ചത്. ഭാര്യയായ മാറനല്ലൂര്‍ റസ്സല്‍പുരം ബഥേല്‍ ഭവനില്‍ ഷെര്‍ളി ജോണ്‍ കൊല്ലപ്പെട്ട കേസിലാണ് ശിക്ഷാ വിധി.


തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി. ഹരീഷാണ് പ്രതിയെ ശിക്ഷിച്ചത്. 2012ലാണ് സംഭവം നടന്നത്. ഷെര്‍ളിയെ 2003 ല്‍ തിരുവനന്തപുരം സ്റ്റാച്ച്യു പുന്നന്‍ റോഡിലുള്ള സെന്റ് പീറ്റേഴ്‌സ് ജാക്കോബിറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് ജാതിമതാചാര പ്രകാരം വിവാഹം കഴിച്ചു. ദാമ്പത്യത്തില്‍ വച്ച് രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ ജനിച്ച ശേഷം ഷെര്‍ളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച് സ്ഥല വാസികളോടും അയല്‍വാസികളോടും മറ്റും ചിത്തഭ്രമത്തോടെ സംസാരിക്കാനും പെരുമാറാനും തുടങ്ങിയെന്നാണ് കേസ്.


ഷെര്‍ളി വീട്ടുപകരണങ്ങളും മറ്റും നശിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുടമ വാടക വീട് മാറാന്‍ ആവശ്യപ്പെട്ടു. 2012 ജൂണ്‍ 27 ലും 28 ലും ഷെര്‍ളി അയല്‍ വീടുകളിലും മറ്റും പല പ്രാവശ്യം പോയി മാനസിക അസ്വാസ്ഥ്യം ഉള്ള രീതിയില്‍ സംസാരിക്കുകയും പെരുമാറുകയും ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാതെ റോഡിലും മറ്റും പോയതിലും വച്ചുള്ള വിരോധം നിമിത്തം ഷെര്‍ലിയെ ചികിത്സിക്കാതെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി രാത്രി കത്തികൊണ്ട് കുത്തി 30 ല്‍ പരം പരിക്കുകള്‍ ഉണ്ടാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.


വിചാരണയില്‍ മേജറായ പെണ്‍മക്കള്‍ കൂറുമാറിയെങ്കിലും പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.സി.പ്രിയന്‍, അഡ്വ. റോജിന്‍ എന്നിവരുടെ ക്രോസ് വിസ്താരത്തില്‍ പ്രതിയായ പിതാവ് തന്നെയാണ് അമ്മ സുഖമില്ലാതെ കിടക്കുന്നുവെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും ബന്ധുക്കളെ ഫോണില്‍ വിളിച്ചറിയിച്ചത് എന്നും മൊഴി നല്‍കിയത് വിചാരണയില്‍ നിര്‍ണ്ണായകമായി. 26 സാക്ഷികളെ വിസ്തരിച്ചു. 12 സ്വതന്ത്ര സാക്ഷികളില്‍ 10 പേരും കൂറുമാറിയിരുന്നു. വട്ടപ്പാറപോലീസ് അന്വേഷണം നടത്തി ചാര്‍ജ് ചെയ്ത കേസില്‍ 4 തൊണ്ടി മുതലുകളും 48 രേഖകളും കോടതി തെളിവില്‍ സ്വീകരിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (2 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (2 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (2 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (2 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (3 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (3 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (4 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (6 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (6 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (6 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (6 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (6 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (7 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (8 hours ago)

Malayali Vartha Recommends