കോഴിക്കോട് മേലേ കൂമ്പാറയില് പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം... 16 പേര്‍ക്ക് പരുക്ക്

കോഴിക്കോട് മേലേ കൂമ്പാറയില് പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം... 16 പേര്‍ക്ക് പരുക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. പശ്ചിമ ബംഗാള്‍ സ്വദേശി എസ്.കെ. ഷാഹിദുലാണ് മരിച്ചത്. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
തൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. കക്കാടം പൊയിലില്‍ നിന്ന് കൂമ്പാറയിലേക്ക് വരുമ്പോള്‍ മേലേ കൂമ്പാറ വെച്ചാണ് പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞത്. മൂന്ന് മലയാളികളും 14 അതിഥി തൊഴിലാളികളും ഉള്‍പ്പെടെ 17 പേര് പിക്കപ്പിലുണ്ടായിരുന്നു. നിര്‍മ്മാണ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
മുക്കത്ത് നിന്ന് എത്തിയ ഫയര്‍ഫോഴും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റ 16 പേരെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളാണ് മരിച്ചത്. മറ്റ് പതിനഞ്ച് പേര് ഇവിടെ ചികിത്സയില്‍ കഴിയുകയാണ് പരുക്കേറ്റ ഒരാളെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകട വിവരമറിഞ്ഞ് ലിന്റോ ജോസഫ് എം.എല്‍.എ സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha
























