കൊടുത്താല്‍ ധാരാവിയിലും കിട്ടും... ഭൂരിപക്ഷമുണ്ടായിട്ടും ബിജപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാത്ത ശിവസേനയ്ക്ക് ശക്തമായ തിരിച്ചടി; മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപി ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയുമായി എന്‍ഡിഎ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് ബിജെപി ശിവസേന സഖ്യത്തിന് ജനങ്ങള്‍ നല്‍കിയത്. എന്നാല്‍ ഒന്നാം സ്ഥാനത്തുള്ള ബിജെപിയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ല. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും പിന്തുണയോടെ ശിവസേനയ്ക്കായി മുഖ്യമന്ത്രി. കാത്തിരുന്ന അമിത് ഷാ കരുക്കള്‍ നീക്കി. അധികനാള്‍ ശിവസേന സര്‍ക്കാര്‍ നിലനിന്നില്ല. ശിവസേനയേയും എന്‍സിപിയേയും പിളര്‍ത്തി. ഇപ്പോഴിതാ മറ്റൊരു ഷോക്ക് കൂടി.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ചര്‍ച്ചകള്‍ എന്‍ഡിഎയില്‍ പുരോഗമിക്കുന്നു. ഏകനാത് ഷിന്‍ഡെ വീണ്ടും മുഖ്യമന്ത്രിയാകാന്‍ സാധ്യതയില്ല. മുഖ്യമന്ത്രിസ്ഥാനം ബിജെപി ഏറ്റെടുക്കുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആയിരിക്കും മുഖ്യമന്ത്രിയാകുക.
നിലവില്‍ രണ്ട് ഉപ മുഖ്യമന്ത്രിമാര്‍ ആണുള്ളത്. ഇതു തുടരണോ എന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും. ഘടകകക്ഷികളായ ശിവസേന ഷിന്‍ഡെ വിഭാഗം എന്‍സിപി അജിത് പവര്‍ വിഭാഗം എന്നിവര്‍ക്ക് നല്‍കേണ്ട മന്ത്രിസ്ഥാനങ്ങളിലും ഇന്ന് തീരുമാനം ഉണ്ടാകും. നാളെയാണ് ബിജെപിയുടെയും ഘടകകക്ഷികളെയും യോഗം. മറ്റന്നാള്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന.
മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം അധികാരം ഉറപ്പിച്ചതോടെ ഏക്നാഥ് ഷിന്‍ഡെയുടെ പിന്‍ഗാമിയായി ആര് മുഖ്യമന്ത്രിയാകും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടെന്ന് രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. എന്നാല്‍ എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഖ്യ നേതാക്കളോട് നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
''മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. മൂന്നു പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരുമിച്ച് ഇരുന്ന് ഇത് തീരുമാനിക്കും. തീരുമാനം എല്ലാവര്‍ക്കും സ്വീകാര്യമായിരിക്കും, ഇതില്‍ ഒരു തര്‍ക്കവുമില്ല'' ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അവസാന ഫലങ്ങള്‍ വരട്ടെയെന്നാണ് മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിനു മറുപടിയായി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞത്. നമ്മള്‍ ഒരുമിച്ചു തിരഞ്ഞെടുപ്പില്‍ മത്സരിച്ചതുപോലെ, മൂന്ന് പാര്‍ട്ടികളും ഒരുമിച്ച് ഇരുന്നു തീരുമാനമെടുക്കുമെന്നും ഷിന്‍ഡെ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാ വികാസ് അഘാഡി സഖ്യം സംസ്ഥാനത്ത് നേടിയ വിജയത്തില്‍ പ്രതീക്ഷ അര്‍പ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട നേതാക്കള്‍ ഞെട്ടലില്‍. നാലു മാസത്തിനിടെ ബിജെപിക്ക് എങ്ങനെയാണ് ഇത്രയധികം സീറ്റ് നേടാനായതെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ ചോദ്യം. ''കോവിഡ് സമയത്ത് കുടുംബനാഥനെന്ന നിലയില്‍ ഞാന്‍ പറയുന്നത് ശ്രദ്ധിച്ച മഹാരാഷ്ട്രയ്ക്ക് എങ്ങനെയാണ് എന്നോടിങ്ങനെ പെരുമാറാനായത്? നാലു മാസത്തിനുള്ളില്‍ അവര്‍ക്ക് എങ്ങനെയാണ് ഇത്രയധികം സീറ്റുകള്‍ നേടാനായത്? ഇത്തരമൊരു ഫലത്തിനായി അവര്‍ എവിടെയാണ് മെഴുകുതിരി കത്തിച്ചത്?'' ഉദ്ധവ് താക്കറെ ചോദിച്ചു.
''മോദിയെയും അമിത് ഷായെയും അല്ല ജനങ്ങള്‍ ശ്രദ്ധിച്ചത് ഞങ്ങളെയാണ്. അവര്‍ പറയുന്നത് കേള്‍ക്കേണ്ടെന്ന് ജനങ്ങള്‍ പറഞ്ഞിരുന്നു. അവരെ കേള്‍ക്കാതെ തന്നെ അവര്‍ക്ക് വോട്ടു ചെയ്യാന്‍ ജനങ്ങള്‍ തീരുമാനിച്ചോ? ഒഴിഞ്ഞ കസേര എങ്ങനെ വോട്ടായി മാറും. ആരാണ് യഥാര്‍ഥ ശിവസേന ? കഴിഞ്ഞ കുറേ വര്‍ഷങ്ങളായി, പാര്‍ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും സംബന്ധിച്ച് ഞങ്ങള്‍ക്ക് ഒരു തീരുമാനവും ലഭിച്ചിട്ടില്ല.'' ഉദ്ധവ് താക്കറെ പറഞ്ഞു.
രാജ്യത്ത് ഒരേയൊരു പാര്‍ട്ടി മാത്രമേ ഉണ്ടാകൂവെന്ന് ഏതാനും വര്‍ഷം മുമ്പ് ഇപ്പോഴത്തെ ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞതു പോലെ ഒരു രാജ്യം ഒരു പാര്‍ട്ടി എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്നു തോന്നുന്നു. പ്രതീക്ഷ കൈവിടരുതെന്നാണ് താന്‍ ജനങ്ങളോട് പറയുന്നത്. ഈ വിജയത്തിനു പിന്നില്‍ ഇവിഎം ആണെന്ന് ചിലര്‍ പറയുന്നുണ്ട്. ആളുകള്‍ വിജയം അംഗീകരിച്ചിട്ടുണ്ടെങ്കില്‍ തനിക്ക് പ്രശ്‌നമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























