മുഖ്യമന്ത്രിയെയും സ്പീക്കറെയും നേരിട്ടുപോയി കണ്ട് നന്ദി പറയും... ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുകളും കാരണമായിട്ടുണ്ടെന്ന് യു.ആര് പ്രദീപ്...

ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ചതില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുകളും കാരണമായിട്ടുണ്ടെന്ന് യു.ആര് പ്രദീപ്. പ്രചാരണ വേളയില്‍ മുഖ്യമന്ത്രി പറഞ്ഞ വാക്കുകള്‍ ജനം നല്ലതുപോലെ ചര്‍ച്ചയ്ക്കെടുത്തു. അതെല്ലാം വിജയത്തിലേക്ക് നയിച്ച കാരണങ്ങളാണെന്നും പ്രദീപ് .
ഫലം അറിഞ്ഞയുടന്‍ തന്നെ നേരിട്ട് അഭിനന്ദിക്കാനായി സ്പീക്കറും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമെല്ലാം വിളിച്ചിരുന്നുവെന്നും തന്റെ ഫോണ്‍ മറ്റൊരു വാഹനത്തിലായിപ്പോയതിനാല് അറ്റന്‍ഡ് ചെയ്യാനായില്ലെന്നും പ്രദീപ് .
മുഖ്യമന്ത്രിയെയും സ്പീക്കറെയും നേരിട്ടുപോയി കണ്ട് തിരഞ്ഞെടുപ്പുവേളയില്‍ മണ്ഡലത്തില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ സമ്മാനിച്ച വിജയത്തില്‍ നന്ദി പറയുമെന്നും അദ്ദേഹം പ്രതികരിച്ചു. 12201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ആര് പ്രദീപ് ചേലക്കര മണ്ഡലം തുടര്‍ച്ചയായി ഏഴാം തവണയും ഇടതുകോട്ടയില്‍ത്തന്നെ നിലനിര്‍ത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിന് 52626 വോട്ടുകളാണ് ലഭിച്ചത്.
"
https://www.facebook.com/Malayalivartha
























