കണ്ണീര്‍ക്കാഴ്ചയായി.... തെരുവുനായ കുറുകെച്ചാടി സ്കൂട്ടര്‍ മറിഞ്ഞ് ടിപ്പറിനടിയില്‍പ്പെട്ട കേരള സര്‍വകലാശാല പ്രസ് ഓഫീസ് സൂപ്രണ്ട് മരിച്ചു

കണ്ണീര്‍ക്കാഴ്ചയായി....തെരുവുനായ കുറുകെച്ചാടി സ്കൂട്ടര്‍ മറിഞ്ഞ് ടിപ്പറിനടിയില്‍പ്പെട്ട കേരള സര്‍വകലാശാല പ്രസ് ഓഫീസ് സൂപ്രണ്ട് മരിച്ചു
പാരിപ്പള്ളി ഇഎസ്ഐ ജങ്ഷന് ഐഒസി റോഡ് അവിട്ടം വില്ലയില്‍ വിനീത (42) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.30 ഓടെ ജോലിക്കായി വര്‍ക്കല റെയില്‍വേ സ്റ്റേഷനിലേക്ക് ഭര്‍ത്താവ് ജയകുമാറിനൊപ്പം സ്കൂട്ടറില്‍ പോകവേയായിരുന്നു അപകടം സംഭവിച്ചത്.
കൊച്ചുപാരിപ്പള്ളിക്ക് സമീപം പൊലീസ് മുക്കില്‍വച്ച് തെരുവ് നായ കുറുകെ ചാടുകയായിരുന്നു. തുടര്‍ന്ന് സ്കൂട്ടര്‍ നിയന്ത്രണംതെറ്റി മറിഞ്ഞു.
വിനീത റോഡിലും ജയകുമാര്‍ വശത്തേക്കും തെറിച്ചു വീണു. റോഡില്‍വീണ വിനീതയുടെ ശരീരത്തിലൂടെ ടിപ്പര്‍ലോറി കയറിയിറങ്ങി.
ഗുരുതര പരിക്കേറ്റ വിനീത തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയോടെയാണ് മരിച്ചത്. ജയകുമാര്‍ സാരമായ പരിക്കോടെ ചികിത്സയില്‍ കഴിയുകയാണ് മക്കള്‍:- നീരജ്, നിരഞ്ജന്.
പാളയം സെനറ്റ് ഹൗസ് ക്യാമ്പസില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി, സിന്‍ഡിക്കറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍, സര്‍വകലാശാല ജീവനക്കാര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഇന്നലെ വൈകുന്നേരം 4.30ന് സംസ്കാരചടങ്ങുകള്‍ നടന്നു.
"
https://www.facebook.com/Malayalivartha
























