പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ... ബിജെപിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പടനീക്കം കൂടുതൽ ശക്തമായി...തോൽവിയുടെ ഉത്തരവാദിത്തം ഇനി ആരെറ്റെടുക്കും..

പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ ബിജെപിയിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പടനീക്കം കൂടുതൽ ശക്തമായി.
തോൽവിയുടെ ഉത്തരവാദിത്തം ഇനി ആരെറ്റെടുക്കും എന്നുള്ളത് പ്രധാന ചോദ്യമായി ഉയരുന്നത് . അകഴിഞ്ഞ തവണത്തേക്കാൾ നാണംക്കെട്ട തോൽവിയാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത് എന്നുള്ളതാണ് അത്ഭുതം . കൃഷ്ണദാസ് പക്ഷവും, ശോഭാ സുരേന്ദ്രൻ പക്ഷവും നീക്കങ്ങൾ ശക്തമാക്കി. സംസ്ഥാന അദ്ധ്യക്ഷൻ പ്രചാരണത്തിന് നേരിട്ട് നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നത് ചർച്ചാവിഷയമാക്കാനാണ് സുരേന്ദ്രനെ എതിർക്കുന്നവരുടെ പ്രധാന തീരുമാനം.
പാർട്ടിയിലെ പല നേതാക്കളും നേതൃത്വത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ഇതിനകം തന്നെ രംഗത്തുവന്നുകഴിഞ്ഞു. പാർട്ടിയുടെ മേൽക്കൂര ശക്തിപ്പെടുത്തണമെന്നാണ് മുതിർന്ന നേതാവ് എൻ ശിവരാജൻ പറഞ്ഞത്. നേതൃമാറ്റം വേണമെന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. സംഘടനാ സംവിധാനത്തിൽ പാളിച്ചകളുണ്ടായെന്ന് ബി ഗോപാലകൃഷ്ണനെ പോലുള്ള നേതാക്കൾ പരസ്യമായി വിമർശിച്ച് തുടങ്ങി.
എന്നാൽ ശോഭാ സുരേന്ദ്രൻ പ്രതികരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല.ചേലക്കരയിൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. തങ്ങളുടെ കൈയിലുളള പാലക്കാട് നഗരസഭയിൽപ്പോലും വോട്ടിൽ വൻ കുറവാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha
























