കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വര്‍ണം കടത്തിയ വാഹനം കൊള്ളയടിച്ചു

കേരളത്തില്‍ നിന്ന് സ്വര്‍ണം കടത്തിയ വാഹനം കൊള്ളയടിച്ച പ്രതികള്‍ പിടിയിലായി. മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ നവനീത്, സൂരജ് എന്നിവരാണ് പിടിയിലായത്. കര്‍ണാടക പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കര്‍ണാടകയിലെ ബെലഗാവിയില്‍ ഈ മാസം 15നാണ് കവര്‍ച്ച നടന്നത്. കേരളത്തില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് സ്വര്‍ണം കടത്തിയ വാഹനത്തിലാണ് ഇവര്‍ കവര്‍ച്ച ചെയ്തത്.
കേരളത്തില്‍ നിന്നുള്ള സ്വര്‍ണം മഹാരാഷ്ട്രയില്‍ എത്തിച്ച് പണവുമായി മടങ്ങിയത് മൂന്നംഗ സംഘമാണ്. ഇവരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ വാഹനം തട്ടിയെടുത്തത്.
പിടികൂടിയ പ്രതികളില്‍ നിന്ന് കര്‍ണാടക പൊലീസ് 16 ലക്ഷം രൂപ കണ്ടെത്തി. ഉപേക്ഷിച്ച കാറിന്റെ രഹസ്യ അറയില്‍ നിന്ന് ഒരു കോടി രൂപയും കണ്ടെത്തി.
https://www.facebook.com/Malayalivartha
























