ആത്മകഥാ വിവാദത്തിലെ രാഷ്ട്രീയ ഗൂഡാലോചന പുറത്ത് കൊണ്ട് വരണമെന്ന് ആവര്‍ത്തിച്ച് ഇ.പി. ജയരാജന്

ഇപിയുടെ ആത്മകഥയുടെ ചുമതലകൂടി ഉണ്ടായിരുന്ന പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ.വി. ശ്രീകുമാറിനെ ഡിസി സസ്പെന്‍ഡ് ചെയ്തതതോടെ വിവാദം പുതിയ വഴിത്തിരവിലാണ്. ഡിസിക്ക് വീഴ്ചയുണ്ടായെന്ന സമ്മതിക്കല്‍ കൂടിയാണ് അച്ചടക്ക നടപടി. ഇതോടെ വിവാദത്തില്‍ ഇപിയുടെ വാദങ്ങള്‍ക്കാണ് ബലം ഏറുകയാണ്. ആത്മകഥാ വിവാദത്തിലെ രാഷ്ട്രീയ ഗൂഡാലോചന പുറത്ത് കൊണ്ട് വരണമെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ഇ.പി. ജയരാജന്.
ഡിസി ബുക്സ് സസ്പെന്‍ഡ് ചെയ്ത പബ്ളിക്കേഷന്‍സ് വിഭാഗം മേധവിയെ അറിയില്ലെന്നാണ് ഇപിയുടെ വിശദീകരണം. പൊലീസ് റിപ്പോര്ട്ടിന്മേല് കേസെടുത്ത് അന്വേഷണം വേണോ എന്നതില്‍ ഡിജിപി ഉടന്‍ തീരുമാനമെടുക്കും. കോട്ടയം എസ് പിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശകളൊന്നുമില്ല. ഇനി കേസെടുത്ത് അന്വേഷിക്കണമെങ്കില്‍ ഡിജിപി തീരുമാനിക്കണം. കേസെടുക്കണമെങ്കില്‍ ആര്‍ക്കെതിരെ എന്നതിലു വ്യക്തതയില്ല. നിയമോപദേശവും സര്‍ക്കാര്‍ നിലപാടും അനുസരിച്ചാകും പൊലീസിന്റെ തുടര്‍നീക്കം.
പോളിംഗ് ദിനത്തില്‍ ആത്മകഥാ ഭാഗം പുറത്തുവന്നതിലാണ് ഇപി ഇപ്പോഴും ഗൂഢാലോചന ആവര്‍ത്തിക്കുന്നത്. ബോംബായി പ്രചരിച്ച ആത്മകഥ പിഡിഎഫിന് പിന്നിലാരാണെന്നതില്‍ അടിമുടി ദുരൂഹത തുടരുകയാണ്. ഇപി തിരുത്താന്‍ ഏല്‍പ്പിച്ച മാധ്യമപ്രവര്‍ത്തകനും ഡിസി നടപടി എടുത്തയാളും തമ്മിലായിരുന്നു ആത്മകഥാ പ്രസിദ്ധീകരണത്തിലെ ആശയവിനിമയം എന്നാണ് സൂചന. ആരില്‍ നിന്ന് ചോര്‍ന്നു, സരിനെ കുറിച്ചുള്ള വിമര്‍ശനമടക്കം പിന്നീട് ചേര്‍ത്തതാണോ എങ്കില്‍ അതാരാണ് ആരാണ് പ്രസിദ്ധീകരണത്തിന പോളിംഗ് ദിനം തെരഞ്ഞെടുത്തത് തുടങ്ങിയ ആദ്യം ദിനം മുതല്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇപ്പോഴും തുടരുന്നു.
https://www.facebook.com/Malayalivartha
























