ശോഭ സുരേന്ദ്രന്‍ ചുമ്മാ തീ..! ആളിക്കത്തുന്നു..! സതീശനിട്ട് ആദ്യ പ്രഹരം..! ഷാ ഇറക്കിയ പെൺപുലി..!

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന് ശോഭ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ബിജെപി ഭരിക്കുമെന്ന് ശോഭാ പറഞ്ഞു. പ്രതിപക്ഷ നോതാവ് വിഡി സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പന്തയം വെക്കാം, ഒരു മുനിസിപ്പല്‍ കൗണ്‍സിലറെ യുഡിഎഫിന് അധികമുണ്ടാക്കാന്‍ സാധിക്കുമോ? അത് വെല്ലുവിളിയായി ഏറ്റെടുക്കാന്‍ ബിജെപി തയ്യാറാണ്. ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.
തന്നെ സംബന്ധിച്ച് അടുത്ത ചിന്ത തെരഞ്ഞെടുപ്പാണെന്നും, അല്ലാതെ മറ്റൊന്നുമില്ലെന്നും ശോഭ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു. 'അടുത്ത തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള കോര്‍പ്പറേഷന്‍ ഞങ്ങള്‍ ഭരിക്കും. താഴെ നിന്ന് മുദ്രാവാക്യം വിളിച്ചിട്ടുള്ള പാവപ്പെട്ട പ്രവര്‍ത്തകന്‍മാരെ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായിട്ടും കൗണ്‍സിലര്‍മാരായിട്ടും പഞ്ചായത്ത് പ്രസിഡന്റുമാരായിട്ടും ഇരുത്താനുള്ള ഒരുതിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അതിന് പാര്‍ട്ടി പുര്‍ണസജ്ജമാണ്. അതുമാത്രമാണ് തന്റെ മനസ്സിലുള്ളത്'. പാര്‍ട്ടിയുടെ സംസ്ഥാനഘടകം നാളിതുവരെ ഏല്‍പ്പിച്ച എല്ലാ ജോലിയും കൃത്യമായി ചെയ്തുതീര്‍ത്തിട്ടുണ്ടെന്നും ശോഭ പറഞ്ഞു.
'അഖിലേന്ത്യാ നേതൃത്വവും സംസ്ഥാനഘടകവും ശോഭ എന്ത് ജോലി ചെയ്യണമെന്ന് തീരുമാനമെടുക്കാറുണ്ട്. ആ പണി വളരെ നല്ല രീതിയില്‍ ചെയ്തുതീര്‍ത്തുവെന്ന് ആത്മവിശ്വാസമുള്ള ഒരു സാധാരണക്കാരിയാണ് ഞാന്‍' - ശോഭ പറഞ്ഞു. പ്രമീള ഉന്നയിച്ച കാര്യങ്ങള്‍ക്കുള്ള മറുപടി സംസ്ഥാന അധ്യക്ഷന്‍ കൊടുത്തിട്ടുണ്ടെന്നും ശോഭ പറഞ്ഞു.
സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതിനേക്കാള്‍ കൂടുതലായിട്ട് ഞാനെന്താണ് പറയേണ്ടത്. നേതൃത്വത്തില്‍ മാറ്റം വേണ്ടിവരുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ശോഭ സുരേന്ദ്രന്‍ നല്‍കിയില്ല. അതിന് വ്യക്തമായ മറുപടി കുമ്മനം രാജശേഖരന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തേക്കാള്‍ വലിയ ആളല്ല താനെന്നും ശോഭ വ്യക്തമാക്കി.
ബിജെപി നേതൃത്വത്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ചെന്ന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു. ഈ പോസ്റ്ററുകളിലും വാര്‍ത്തകളിലും യാതൊരു ആധികാരികതയുമില്ലെന്ന് ശോഭ വ്യക്തമാക്കി. അര്‍ദ്ധരാത്രി ആര്‍ക്കുവേണമെങ്കിലും പോസ്റ്റര്‍ ആര്‍ക്കുവേണമെങ്കിലും ഒട്ടിക്കാം. സംസ്ഥാന അദ്ധ്യക്ഷന്‍ നല്‍കിയ പ്രസ്താവന വാര്‍ത്തയാക്കുന്നത് പോലെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ പല വാര്‍ത്തകളും ചില മാദ്ധ്യമങ്ങള്‍ ബ്രേക്കിം?ഗ് ന്യൂസായി നല്‍കിയിരുന്നതെന്നും ശോഭ പറഞ്ഞു.
അതേസമയം ബിജെപി നേതൃയോഗം കൊച്ചിയില്‍ തുടരുകയാണ്. ശോഭാ സുരേന്ദ്രന്‍ ആരെയും അട്ടിമറിച്ചിട്ടില്ലെന്നും അങ്ങനെ അട്ടിമറിക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല ബിജെപിയെന്നും കെ സുരേന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കൊച്ചിയിൽ നേതൃയോഗം ചേർന്ന് ബി.ജെ.പി. സംഘടനാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണു യോഗം വിളിച്ചിട്ടുള്ളതെങ്കിലും ഉപതിരഞ്ഞെടുപ്പുഫലത്തിന്റെ വിലയിരുത്തലുണ്ടായേക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും തീവ്രവാദികളും ഇടതുപക്ഷവും ചേര്‍ന്ന് ഭരണഘടനയെ തകര്‍ത്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് രാജ്യം ഇന്ന് ഭരണഘടനാ ദിനമായി ആചരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ യോഗത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നു നേതൃയോഗത്തിന് മുന്നോടിയായി ബിജെപി നേതാക്കള്‍ പ്രതിജ്ഞയെടുത്തു.
തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴെല്ലാം കോണ്‍ഗ്രസ് ഇവിഎമ്മിനെ കുറ്റപ്പെടുത്തുകയും തിരഞ്ഞെടുപ്പ് കമ്മിഷനെ സംശയത്തിലാക്കുകയും ചെയ്യുന്നത് സ്ഥിരമാണെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പാലക്കാട്ടെ തോൽവിയുൾപ്പടെയുള്ള കാര്യങ്ങളിൽ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് സുരേന്ദ്രൻ കയർത്ത് സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലായി തനിക്കെതിരെ മാധ്യമങ്ങള്‍ 'ചവറ്' വാര്‍ത്തകളാണ് നല്‍കുന്നതെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 15 സീറ്റ് കിട്ടിയതും ചേലക്കരയില്‍ കോണ്‍ഗ്രസ് തോറ്റമ്പിയതും ചര്‍ച്ച ചെയ്യുന്നില്ലെന്നും ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണെന്ന് അറിയാത്ത രീതിയിലാണ് മൂന്ന് ദിവസമായി മാധ്യമങ്ങൾ തുള്ളിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്നത്തെ യോഗം സജീവ അംഗത്വത്തെ കുറിച്ചും പ്രാഥമിക അംഗത്വത്തെ കുറിച്ചുള്ളതാണെന്നും മാധ്യമങ്ങള്‍ പറഞ്ഞ ഒരു കാര്യവും സംഭവിക്കാന്‍ പോവുന്നില്ലെന്നും പ്രസിഡന്റ് സ്ഥാനം തെറിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കെ സുരേന്ദ്രന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വെല്ലുവിളിച്ചുകൊണ്ടാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിച്ചത്.പാലക്കാട് മുനിസിപ്പാലിറ്റിയിൽ പന്തയം വെയ്ക്കാം. ഒരൊറ്റ സീറ്റ്, ഒരു മുനിസിപ്പൽ കൗൺസിലറെ യുഡിഎഫിന് അധികമുണ്ടാക്കാൻ സാധിക്കുമോ? അത് വെല്ലുവിളിയായി ഏറ്റെടുക്കാൻ ബിജെപി തയ്യാറാണ്. അടുത്ത പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരവും തൃശ്ശൂരും ഉൾപ്പെടെയുള്ള കോർപ്പറേഷനുകൾ ഭരിക്കുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടിയുടെ സംസ്ഥാന ഘടകം എന്ത് ജോലി ഏൽപ്പിച്ചിട്ടുണ്ടെങ്കിലും ആ ജോലി നാളിതുവരെ കൃത്യമായി ചെയ്തുതീർത്തിട്ടുണ്ടെന്നും അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന ഘടകവും ശോഭ എന്ത് ജോലി ചെയ്യണമെന്ന് തീരുമാനമെടുക്കാറുണ്ട്. ആ പണി വളരെ നല്ല രീതിയിൽ ചെയ്തുതീർത്തുവെന്ന ആത്മവിശ്വാസമുള്ള ഒരു സാധാരണക്കാരിയാണ് താൻ. അടുത്ത തിരഞ്ഞെടുപ്പാണ് മനസിലുള്ള ചിന്തയെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു......
https://www.facebook.com/Malayalivartha
























