കണ്ണീരടക്കാനാവാതെ.... തൃശൂര്‍ നാട്ടികയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടര്‍ യാത്രികന് മരിച്ചു...

കണ്ണീരടക്കാനാവാതെ.... തൃശൂര്‍ നാട്ടികയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടര്‍ യാത്രികന് മരിച്ചു...ചാവക്കാട് തിരുവത്ര സ്വദേശി ശ്രീഹരിയാണ് (23) മരിച്ചത്.
ഇന്നലെ രാത്രി 8.45ഓടെ നാട്ടിക പെടോള് പമ്പിനടുത്താണ് അപകടം സംഭവിച്ചത്. അപകടത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റുപോകാറായ നിലയിലായിരുന്നു.
കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടായിരുന്നു. ശ്രീഹരിയെ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങി. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.
"
https://www.facebook.com/Malayalivartha
























