ബീമാപള്ളി ദര്‍ഗാ ഷെരീഫിലെ ഇക്കൊല്ലത്തെ ഉറൂസ് ഡിസംബര്‍ മൂന്നുമുതല്‍ 13 വരെ

ബീമാപള്ളി ദര്‍ഗാ ഷെരീഫിലെ ഇക്കൊല്ലത്തെ ഉറൂസ് ഡിസംബര്‍ മൂന്നുമുതല്‍ 13 വരെ നടക്കും. മൂന്നിന് രാവിലെ എട്ടിന് പ്രാര്‍ഥനയും പട്ടണപ്രദക്ഷിണവും നടക്കും. 10.30ന് സമൂഹപ്രാര്‍ഥനക്ക് ചീഫ് ഇമാം നുജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. 11ന് ജമാഅത്ത് പ്രസിഡന്റ് എം.പി. അബ്ദുല്‍ അസീസ്, വൈസ് പ്രസിഡന്റ് എം.കെ. ബാദുഷ എന്നിവര്‍ പതാക ഉയര്‍ത്തും. ഡിസംബര്‍ 12വരെ ദിവസവും രാത്രി 9.30 മുതല്‍ മതപ്രഭാഷണം ഉണ്ടാകും.
എട്ടിന് വൈകീട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ രാഷ്ട്രീയ, സാംസ്കാരിക, ആത്മീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ഒമ്പതിന് വൈകീട്ട് 6.30ന് പ്രതിഭാസംഗമം, 10ന് രാത്രി 11.30ന് ത്വാഹ തങ്ങളും സംഘവും അവതരിപ്പിക്കുന്ന ബുര്‍ദ, 11ന് രാത്രി 11.30 മുതല്‍ മന്‍സൂര്‍ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി മദ്ഹ് ഖവാലി എന്നിവ ഉണ്ടാകും.
സമാപന ദിവസമായ 13ന് പുലര്‍ച്ച ഒന്നിനുള്ള പ്രാര്‍ഥനക്ക് ബീമാപള്ളി ഇമാം സബീര്‍ സഖാഫി നേതൃത്വം നല്‍കും. 1.30ന് പട്ടണപ്രദക്ഷിണം. പുലര്‍ച്ച നാലിന് കൂട്ടപ്രാര്‍ഥനക്ക് അബ്ദുറഹുമാന്‍ മുത്തുകോയ തങ്ങള്‍ അല്‍ ബുഹാരി നേതൃത്വം നല്‍കും. രാവിലെ ആറിന് ഖത്തമുല്‍ ഖുര്‍ആന്‍, നേര്‍ച്ച വിതരണം എന്നിവ നടക്കുന്നതാണ്.
"
https://www.facebook.com/Malayalivartha
























