മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രത്തിനു ചുറ്റും മഞ്ഞള്‍ വിതറുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി...

മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രത്തിനു ചുറ്റും മഞ്ഞള്‍ വിതറുന്നതും അനുവദിക്കരുതെന്ന് ഹൈക്കോടതി. വസ്ത്രങ്ങളെറിയുന്നതും തടഞ്ഞു. ഇതൊന്നും ആചാരത്തിന്റെ ഭാഗമല്ല. മറ്റു തീര്‍ഥാടകര്‍ക്ക് അസൗകര്യമാണ്. തന്ത്രിതന്നെ ഇത് വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി പറഞ്ഞു.
തീര്‍ഥാടകര്‍ക്ക് ഉച്ചഭാഷിണിയിലൂടെ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കാനും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു.പതിനെട്ടാംപടിയില്‍ പൊലീസുകാരുടെ ഫോട്ടോഷൂട്ടില്‍ നിയമാനുസൃത നടപടി സ്വീകരിക്കാമെന്ന് ശബരിമല പൊലീസ് കോ-ഓര്‍ഡിനേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ശബരിമലയുടെ സുരക്ഷാചുമതലയുള്ള എഡിജിപി എസ് ശ്രീജിത് ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കി. ശബരിമലയില്‍ വ്‌ലോഗര്‍മാര്‍ വീഡിയോ ചിത്രീകരിക്കുന്നത് നിയന്ത്രിക്കണം. ദേവസ്വംബോര്‍ഡ് അനുമതിയുള്ളവര്‍ക്ക് ചടങ്ങുകള്‍ ചിത്രീകരിക്കാമെന്നും വ്യക്തമാക്കി കോടതി.
"
https://www.facebook.com/Malayalivartha
























