എകെജി സെന്റര്‍ മുന്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി....

എകെജി സെന്റര്‍ മുന്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നെടുമങ്ങാട് പുലിപ്പാറ സ്വദേശിയായ ബാബുവാണ് മരിച്ചത്. വീടിന്റെ മുന്നിലെ സിറ്റൗട്ടിന് പുറത്ത് പുലര്‍ച്ചെയാണ് തൂങ്ങി മരിച്ച നിലയില്‍ ബാബുവിനെ കണ്ടെത്തിയത്.
ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. നാലു മാസം മുമ്പ് ബാബുവിനെ എകെജി സെന്ററിലെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടിരുന്നു.
https://www.facebook.com/Malayalivartha
























