Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന്റെ നേരത്തെയുള്ള മടങ്ങിപ്പോക്കിന് കാരണം സ്വർണ്ണക്കടത്ത് മാഫിയ ആണെന്ന് കൃത്യമായി അറിയുന്ന കുടുംബം; ജസ്റ്റിസ് ഫോർ ബാലഭാസ്കർ ഹാഷ് ടാഗും അതിന് വേണ്ടി ഒരു കുടുംബം വർഷങ്ങളായി നടത്തുന്ന പോരാട്ടവും കാണുമ്പോൾ ഉള്ളിൽ തിളച്ചു പൊന്തുന്ന വികാരത്തെ എന്ത്‌ പേരിട്ട് വിളിക്കണം? അഞ്ജു പാർവതി പ്രഭീഷ്

29 NOVEMBER 2024 12:25 PM IST
മലയാളി വാര്‍ത്ത

ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ട അന്ന് അവരുടെ ഡ്രൈവർ ആയിട്ട് വാഹനം ഓടിച്ചിരുന്ന, പിന്നീട് അപകടം നടന്നപ്പോൾ വാഹനം ഓടിച്ചത് ബാലു ആയിരുന്നുവെന്ന് മൊഴി കൊടുത്ത അതേ അർജ്ജുൻ. ചോദ്യങ്ങൾ ഒരുപാടുണ്ട്.  ജസ്റ്റിസ് ഫോർ ബാലഭാസ്കർ ഹാഷ് ടാഗും അതിന് വേണ്ടി ഒരു കുടുംബം വർഷങ്ങളായി നടത്തുന്ന പോരാട്ടവും കാണുമ്പോൾ ഉള്ളിൽ തിളച്ചു പൊന്തുന്ന വികാരത്തെ എന്ത്‌ പേരിട്ട് വിളിക്കണം. നിർണായക ഫേസ്സ്ബുക്ക് കുറിപ്പുമായി അഞ്ജു പാർവതി പ്രഭീഷ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;



ജസ്റ്റിസ് ഫോർ ബാലഭാസ്കർ ഹാഷ് ടാഗും അതിന് വേണ്ടി ഒരു കുടുംബം വർഷങ്ങളായി നടത്തുന്ന പോരാട്ടവും കാണുമ്പോൾ ഉള്ളിൽ തിളച്ചു പൊന്തുന്ന വികാരത്തെ എന്ത്‌ പേരിട്ട് വിളിക്കണം എന്നറിയില്ല. നോവിൽ പൊതിഞ്ഞ വല്ലാത്തൊരു ആത്മരോഷം പകരുന്ന ഒന്നാണ് അത്. കണ്മുന്നിൽ സത്യം തെളിഞ്ഞു നിന്നിട്ടും അതിനെ മറയിട്ട് മറച്ച സമർത്ഥമായ പ്ലാനിങ്ങിന് മുന്നിൽ നീതി നിഷേധിക്കപ്പെട്ട രണ്ട് ആത്മാക്കളായി ബാലുവും മോളും. ആ ആത്മാക്കൾക്ക് നീതി കിട്ടാൻ അലയുന്ന ഒരച്ഛനും അമ്മയും പിന്നെ ഒരു പാവം കസിൻ സിസ്റ്ററും. ഇപ്പോൾ ഞാൻ പ്രിയയോട് Priya Venugopal  ഒന്നും അതേ കുറിച്ച് ചോദിക്കാറില്ല.

ആ അപകടത്തെ കുറിച്ച് ഇനിയും ചോദിക്കാൻ ഒരു ചോദ്യം എനിക്കോ അതേ കുറിച്ച് ഇനിയും പറയാൻ ഒരു മറുപടി പ്രിയയ്ക്കോ ഇല്ലാതായിട്ട് കാലം കുറച്ചായി. ഇന്ന് പ്രിയയുടെ പോസ്റ്റ്‌ കണ്ടപ്പോൾ വീണ്ടും അതേ കുറിച്ചായി ചിന്ത. പെരിന്തൽമണ്ണ സ്വർണ്ണകവർച്ചയുമായി ബന്ധപ്പെട്ട് വാർത്തകൾ അടുത്തിടെ കണ്ടിരുന്നു. ഈ പ്രബുദ്ധ കേരളത്തിൽ  നിത്യം അരങ്ങേറുന്ന, അല്ലെങ്കിൽ വാർത്തകളിൽ  routine ആയി മാറിയ ക്രൈമായത് കൊണ്ട് കൂടുതൽ ശ്രദ്ധിക്കാൻ പോയില്ല. സ്വർണ്ണക്കടത്തും അതുമായി ബന്ധപ്പെട്ട കവർച്ചയും ഒക്കെ എലൈറ്റ് ക്ലാസ് പ്രിവിലേജ് കപ്പ് നേടിയ ഐറ്റം ആയോണ്ട് അതിൽ  പൂച്ചയ്ക്ക് എന്ത്‌ പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന ചിന്തയാണ് സാധാരണ മനുഷ്യർക്ക്. അത് കൊണ്ട് ആരും ശ്രദ്ധിച്ചില്ല അതിൽ വന്ന പേരുകളോ മുഖങ്ങളോ എന്നത് വാസ്തവം.



പക്ഷേ നഷ്ടപ്പെടൽ കൊണ്ട് നോവിന്റെ ആഴി താണ്ടുന്ന ബാലുവിന്റെ കുടുംബത്തിന് അങ്ങനെയല്ല. തങ്ങളുടെ പ്രിയപ്പെട്ട ബാലുവിന്റെ  നേരത്തെയുള്ള മടങ്ങിപ്പോക്കിന് കാരണം സ്വർണ്ണക്കടത്ത് മാഫിയ ആണെന്ന് കൃത്യമായി അറിയുന്ന അവർ അതിനാൽ അത്തരം വാർത്തകൾ കണ്ടാൽ സസൂക്ഷ്മം വായിക്കും, ശ്രദ്ധിക്കും. അങ്ങനെ അവർ തിരിച്ചറിഞ്ഞ ഒരു പേര്, ഒരു മുഖം -അതാണ്‌ കുറിയേടത്ത് മനയിൽ അർജ്ജുൻ എന്ന 28 വയസ്സുള്ള പയ്യൻ.

ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ട അന്ന് അവരുടെ ഡ്രൈവർ ആയിട്ട് വാഹനം ഓടിച്ചിരുന്ന, പിന്നീട് അപകടം നടന്നപ്പോൾ വാഹനം ഓടിച്ചത് ബാലു ആയിരുന്നുവെന്ന് മൊഴി കൊടുത്ത അതേ അർജ്ജുൻ. ചോദ്യങ്ങൾ ഒരുപാടുണ്ട്. പ്രിയ അത് ഉറക്കെ ചോദിക്കുന്നുമുണ്ട്, വ്യക്തമായും കൃത്യമായും. പക്ഷേ......... ഒരിക്കലും ഉത്തരം കണ്ടെത്താൻ കഴിയാത്ത ഒരു സമസ്യ പോലെ ആക്കിയ ആ ദുര്യോഗത്തിന് മേലേയ്ക്ക് എന്നെങ്കിലും സത്യത്തിന്റെ ബാലസൂര്യൻ ഉദിക്കുമോ??? അറിയില്ല 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (13 minutes ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (38 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (44 minutes ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (1 hour ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (2 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (3 hours ago)

Malayali Vartha Recommends