Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മേളയായ ഹഡിൽ ഗ്ലോബൽ 2024-നു കോവളത്ത് തുടക്കം കുറിച്ചു; സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ദിശാബോധവും പിന്തുണയും നൽകാനും നാടിൻ്റെ വികസന മുന്നേറ്റത്തിൽ ചാലകശക്തിയാകാനും ഹഡിൽ ഗ്ലോബലിനു കഴിയട്ടെ എന്ന് മുഖ്യമന്ത്രി

29 NOVEMBER 2024 12:29 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മേളയായ ഹഡിൽ ഗ്ലോബൽ 2024-നു കോവളത്ത് തുടക്കം കുറിച്ചു; സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ദിശാബോധവും പിന്തുണയും നൽകാനും നാടിൻ്റെ വികസന മുന്നേറ്റത്തിൽ ചാലകശക്തിയാകാനും ഹഡിൽ ഗ്ലോബലിനു കഴിയട്ടെ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;  രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് മേളയായ ഹഡിൽ ഗ്ലോബൽ 2024-നു  കോവളത്ത് തുടക്കം കുറിച്ചു.  കഴിഞ്ഞ എൽഡിഎഫ് സർക്കാർ 2016-ൽ അധികാരമേറ്റെടുക്കുമ്പോൾ കേരളത്തിലുണ്ടായിരുന്നത് 300 സ്റ്റാർട്ടപ്പുകൾ മാത്രമായിരുന്നു. ആകെയുണ്ടായിരുന്നത് 3000 തൊഴിലവസരങ്ങളും 50 കോടി രൂപയുടെ നിക്ഷേപവും. എന്നാൽ ഇന്ന് 2024-ൽ കേരളത്തിലുള്ളത് 6,100 സ്റ്റാർട്ടപ്പുകളാണ്. ആകെ തൊഴിലവസരങ്ങൾ 62,000 കവിഞ്ഞു. നിക്ഷേപമാകട്ടെ 5,800 കോടി രൂപയും. രാജ്യത്തെ തൊഴിലന്വേഷകരുടെ പ്രിയപ്പെട്ട സംസ്ഥാനമായി കേരളം മാറി എന്നു പറയുന്നത് 2024-ലെ ഇന്ത്യ സ്കിൽസ് റിപ്പോർട്ടാണ്.

അഭിമാനകരമായ ഈ മാറ്റം കേരളത്തിനു സാധ്യമായത് ദീർഘവീക്ഷണത്തോടെയുള്ള സർക്കാരിൻ്റെ പ്രവർത്തനങ്ങൾ കൊണ്ടാണ്. വ്യക്തതയുള്ള ഒരു സ്റ്റാർട്ടപ്പ് നയത്തിനു രൂപം നൽകാനും അതു വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനും സർക്കാരിനു സാധിച്ചു. ഈ മുന്നേറ്റത്തിനു കൂടുതൽ ഉണർവ്വും ദിശാബോധവും പകരാൻ സാധിക്കുന്ന പരിപാടിയാണ് ഹഡിൽ ഗ്ലോബൽ. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് മേഖലയിലെ വിദഗ്ധര്‍, ഇന്നൊവേറ്റേഴ്‌സ്, ഉപദേഷ്ടാക്കള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവർ പങ്കെടുക്കുന്നു.

സമ്മേളനവേദിയിൽ വെച്ച് സ്റ്റാർട്ടപ്പ് മേഖലയിലെ പ്രമുഖരുമായും ഉയർന്നുവരുന്ന സംരംഭകരുമായും സംവദിക്കാൻ സാധിച്ചത് ഹൃദ്യമായ അനുഭവമായിരുന്നു. അവർ പങ്കുവെച്ച നിർദ്ദേശങ്ങളും ആശയങ്ങളും സർക്കാർ ഏറെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. നിർദ്ദേശങ്ങൾക്ക് ഉചിതമായ നടപടികൾ വേഗത്തിൽ തന്നെ കൈക്കൊള്ളുന്നതായിരിക്കും. സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ദിശാബോധവും പിന്തുണയും നൽകാനും നാടിൻ്റെ വികസന മുന്നേറ്റത്തിൽ ചാലകശക്തിയാകാനും ഹഡിൽ ഗ്ലോബലിനു കഴിയട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (1 hour ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (1 hour ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (1 hour ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (1 hour ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (2 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (2 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (3 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (5 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (5 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (5 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (6 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends