Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

കൊല്ലത്ത് സിപിഎം നേതാക്കള്‍ക്കെതിരെ ലൈംഗിക, അഴിമതി ആരോപണങ്ങള്‍; ചേരിതിരിഞ്ഞ് കൂട്ടയടി

30 NOVEMBER 2024 07:22 PM IST
മലയാളി വാര്‍ത്ത

കനലൊരു തരിയെന്ന് കേട്ടിട്ടില്ലെ അതിപ്പോള്‍ ആളിക്കത്തുന്നു. സിപിഎമ്മിനുള്ളില്‍ പുകഞ്ഞ പോര് അങ്ങാടിയിലേക്കും. പോരുകാരെ പിടിച്ച് നിര്‍ത്താനാകാതെ എംവി ഗോവിന്ദന്‍ നെട്ടോട്ടത്തില്‍. സി.പി.എം. സംസ്ഥാന സമ്മേളനം നടക്കുന്ന കൊല്ലം ജില്ലയില്‍ പാര്‍ട്ടിയിലെ വിഭാഗീയത പൊട്ടിത്തെറിയിലേക്ക്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കൊല്ലത്തെത്തി ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മറ്റിയും വിളിച്ചു ചേര്‍ത്ത് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതോടെ നേതാക്കള്‍ക്കെതിരെ ഗുരുതര ലൈംഗിക, അഴിമതി ആരോപണങ്ങളാണ് ഉയരുന്നത്. പക്ഷം തിരിഞ്ഞ് ആരോപണവും മറുപടിയും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാണ്. ജില്ലാ സെക്രട്ടറി എസ്. സുദേവനെതിരേ മുന്‍ ജില്ലാ ഓഫീസ് സെക്രട്ടറി നല്‍കിയ പരാതി വീണ്ടും പ്രയോഗിക്കുന്നുണ്ട്. വീഡിയോകളും ഫോണ്‍ സംഭാഷണങ്ങളുമെല്ലാം ആയുധമാക്കി ഗ്രൂപ്പ് യുദ്ധം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്.

2022 ജനുവരി മൂന്നിന് കൊല്ലം ജില്ലാ സമ്മേളനം കൊട്ടാരക്കര വാളകത്ത് പൂര്‍ത്തിയായപ്പോള്‍ വിഭാഗീയതയുടെ കനല്‍ത്തരി പോലും ശേഷിക്കുന്നില്ല എന്നാണ് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ കരുനാഗപ്പള്ളിയിലും കൊട്ടാരക്കരയിലും നേതാക്കള്‍ പല തട്ടുകളിലായി വിഭാഗീയത തുടര്‍ന്നു. കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴില്‍ സമാനതകളില്ലാത്ത വിഭാഗീയതയാണ് അരങ്ങേറുന്നത്. 10 ലോക്കല്‍ സമ്മേളനങ്ങളില്‍ ഏഴെണ്ണവും തര്‍ക്കത്തെതുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടിവന്നു. രണ്ടിടത്ത് കയ്യാങ്കളി ഉണ്ടായി. കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനം രണ്ടാമത് വിളിച്ചിട്ടും തര്‍ക്കം തുടര്‍ന്നതിനാല്‍ നടത്താനായില്ല. സംസ്ഥാന കമ്മിറ്റിയംഗം സൂസന്‍ കോടി ഒരുവശത്തും ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന പ്രസിഡന്റുമായ പി.ആര്‍.വസന്തന്‍ മറുഭാഗത്തുമായുള്ള ശക്തമായ കിടമത്സരമാണ് കരുനാഗപ്പള്ളിയില്‍ നടക്കുന്നത്. വസന്തന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുനാഗപ്പള്ളിയില്‍ സി.പി.ഐ. സ്ഥാനാര്‍ഥി തോറ്റതിന്റെ പേരില്‍ വസന്തനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വസന്തന്‍ വിരുദ്ധ പക്ഷം കരുക്കള്‍ നീക്കിയത്.പക്ഷേ, പിന്നീട് വസന്തനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടി വന്നു.

സൂസന്‍ കോടി പക്ഷ നേതാക്കള്‍ കഴിഞ്ഞയാഴ്ച ഒരു വീട്ടില്‍ ഗ്രൂപ്പ് യോഗം ചേരുന്നതിന്റെ വീഡിയോ എടുത്തതിന്റെ പേരില്‍ പരസ്യമായി രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് അടക്കം രണ്ട് പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനം കഴിഞ്ഞയുടനെ സമ്മേളനത്തിലെ അധ്യക്ഷനെ അടിക്കുകയും പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. മൂന്നു വര്‍ഷം മുമ്പ് നടന്ന ലോക്കല്‍, ഏരിയാ സമ്മേളനങ്ങളിലും വസന്തന്‍ പക്ഷവും സൂസന്‍ കോടി പക്ഷവും ചേരിതിരിഞ്ഞാണ് നിന്നത്.അന്ന് വസന്തന്‍ പക്ഷത്തിനായിരുന്നു വിജയം. ഏരിയാ കമ്മിറ്റിയില്‍ ഭൂരിപക്ഷം കിട്ടിയെങ്കിലും ഏരിയാ സെക്രട്ടറി സ്ഥാനം വസന്തന്‍ വിരുദ്ധ പക്ഷത്തിനാണ് കിട്ടിയത്. ഇക്കുറി ലോക്കല്‍ സമ്മേളനങ്ങളില്‍ ഭൂരിപക്ഷം കമ്മിറ്റികളും വസന്തന്‍ അനുകൂലികളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (1 hour ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (1 hour ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (1 hour ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (1 hour ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (1 hour ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (2 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (2 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (5 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (5 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (5 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (6 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends