ഒരു പോസ്റ്റിട്ടു...പിന്നാലെ സൈബറിടത്തില്‍ വെട്ടേറ്റ് വീണ് പിണറായി

പോസ്റ്റിട്ട് മലയാളിയുടെ ക്ഷമ പരീക്ഷിക്കുക തെറിവിളി കേള്‍ക്കുക ഇതൊക്കെയാണ് മുഖ്യമന്ത്രിയുടെ ജോലികള്‍. ഒരു ഐക്യദാര്‍ഢ്യത്തിന് ചെന്നുകേറി കൊടുത്തതാ ദേണ്ടെ സൈബറിടത്തില്‍ വെട്ടേറ്റ് വീണു. വോട്ട് സംരക്ഷിക്കാന്‍ ഒരു പ്രത്യേക വിഭാഗത്തെ സുഖിപ്പിച്ചതാ പക്ഷെ ഒത്തില്ല മുഖ്യ...മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് കണ്ട് ഹാലിളകി മലയാളി.
കുറിപ്പ് ഇങ്ങനെ...
ഇന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം. മാനവികതയെന്ന മഹത്തായ ആശയം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ ഇസ്രായേലിലെ സയണിസ്റ്റ് ഭരണകൂടം പലസ്തീനില്‍ നടത്തുന്ന ആക്രമണവും അധിനിവേശവും. അവിടെ കുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടെ നിരാലംബരായ പലസ്തീന്‍ ജനത കൂട്ടക്കുരുതിയ്ക്ക് ഇരയാവുകയാണ്. ആധുനികലോകം കണ്ട ഏറ്റവും മനുഷ്യത്വഹീനമായ വംശഹത്യകളില്‍ ഒന്നിനാണ് വര്‍ത്തമാനകാലം സാക്ഷ്യം വഹിക്കുന്നത്. ഇതിനു തടയിടേണ്ട ഉത്തരവാദിത്തം നാം ഏറ്റെടുത്തേ തീരൂ. അതിനായി ലോകരാഷ്ട്രങ്ങള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മനുഷ്യസ്‌നേഹികളുടെ ഐക്യം അനിവാര്യമാണ്. പലസ്തീനോടുള്ള ഐക്യദാര്‍ഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാം. നീതിയ്ക്കും മാനവികതയ്ക്കും വേണ്ടി. ഇതായിരുന്നു എഴുത്ത്. എന്നാല്‍ മലയാളികള്‍ കമന്റ്‌ബോക്‌സില്‍ പൊങ്കാലയിട്ടു.
പലസ്തീന്റെ കാര്യം അവിടെയുള്ള അണ്ണന്മാര്‍ നോക്കിക്കോളും ?? അണ്ണന്‍ ഇപ്പോള്‍ പറ്റുമെങ്കില്‍ കേരളത്തിലേക്ക് ഒന്ന് ശരിക്കും നോക്കാന്‍ ശ്രമിക്കുക??? ഇറങ്ങിക്കോളും ഓരോ കൂത്തിതിരിപ്പായിട്ട്?? ഇതാണ് ഇരട്ട നിലപാട്..അമേരിക്ക കൊള്ളൂല്ല പക്ഷെ ചികിത്സ അമേരിക്കയില്‍.. കമ്മികളെ സംബന്ധിച്ച് 2023 ഒക്ടോബര്‍ 7 1300 ഇസ്രയേലികള്‍ സ്വയം വെടി വച്ച് മരിച്ചത് ആണ്. TP സ്വയം വെട്ടി മരിച്ചത് പോലെ. മുനമ്പത്ത് ഒരു ഐക്യദാര്‍ഡ്യം ഉണ്ടാകുമോ. ഓ ഭാഗ്യം ബന്ദികളേക്കുറിച്ച് മിണ്ടിയിട്ടില്ല.. വല്ലാത്ത ഒരു ഐക്യദാര്‍ഢ്യം തന്നെ! പാലസ്തീന്‍ അനുകൂല റാലി ഉണ്ടോ ഇല്ലെങ്കില്‍ ഒരു മതില്‍ എങ്കിലും കെട്ടണം. സഖാവെ പാലസ്തീന്‍ അവിടെ നില്ക്കട്ടെ.
കേരളത്തില്‍ എത്രയോ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി കിട്ടുന്നില്ല. കേരളത്തിലലൂടെ ഒരു ശ്രദ്ധയാകാം. നാട്ടില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് വല്ല സഹായവും പ്രതീക്ഷിക്കാന്‍ വകുപ്പ് ഉണ്ടോ. അമേരിക്കയിലേക്കുള്ള അങ്ങയുടെ അടുത്ത ട്രിപ്പ് എപ്പോഴാണ് ആവോ?. ലോക രാഷ്ട്രങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ അടുത്ത ആഴ്ച തന്നെ വിജയനും കുടുംബവും അമേരിക്കയിലേക്ക് പോകുന്നു. സഖാക്കള്‍ ബക്കറ്റ് എടുക്കാന്‍ തയ്യാറാവുക തുടങ്ങി ട്രോളോട് ട്രോള്‍.
https://www.facebook.com/Malayalivartha
























