Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ഞെട്ടി ലോക രാജ്യങ്ങള്‍... അധികാരത്തില്‍ നിന്നും ഇറങ്ങും മുമ്പ് 3200 കോടിയുടെ ആയുധ കരാര്‍ ഒപ്പിട്ട് ബൈഡന്‍; തായ് വാനുമായുള്ള കരാറില്‍ ഞെട്ടി ലോക രാജ്യങ്ങള്‍

01 DECEMBER 2024 08:41 AM IST
മലയാളി വാര്‍ത്ത

ട്രംപ് വരും മുമ്പ് ബൈഡന്‍ ചെയ്യേണ്ടത് ചെയ്തു. തായ് വാനുമായി 385 മില്യണ്‍ ഡോളറിന്റെ (3200 കോടിയിലേറെ) ആയുധ കരാര്‍ ഒപ്പിട്ട് അമേരിക്ക. ചൈനയുമായി നിരന്തരം തുടരുന്ന തര്‍ക്കത്തിനിടെയാണ് ആയുധ സംഭരണത്തിനുള്ള തായ്വാന്‍ തീരുമാനം. പുതിയ കരാറിലൂടെ ഭീഷണികള്‍ നേരിടാന്‍ തായ് വാന്‍ പര്യാപ്തമാകുമെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് പറഞ്ഞു.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 385 ദശലക്ഷം ഡോളറിന്റെ മൂല്യത്തിലുള്ള എഫ് -16 യുദ്ധവിമാനങ്ങള്‍ക്കും റഡാറുകള്‍ക്കുമായി ആവശ്യമുള്ള സപെയര്‍ ഭാഗങ്ങള്‍ തായ്വാനിലേക്ക് വിറ്റഴിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. തായ്വാന്‍ പ്രസിഡന്റ് ലൈ ചിംഗ്-ടെയുടെ പസഫിക് സന്ദര്‍ശനത്തിന് മുന്നേയാണ് അമേരിക്കയുമായുള്ള കരാറില്‍ തീരുമാനമായത്.

അമേരിക്കക്കും തായ് വാനും ഇടയില്‍ ഔദ്യോഗിക നയതന്ത്രബന്ധം ഇല്ലെങ്കിലും, തായ്വാനെ സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ സഹായം നല്‍കുമെന്ന് അമേരിക്ക നേരത്തെ തന്നെ നിയമപരമായി അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരമാണ് ഇപ്പോള്‍ 385 ദശലക്ഷം ഡോളറിന്റെ ആയുധ കരാറില്‍ ഒപ്പിട്ടതെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കി. പെന്റഗണ്‍റെ ഡിഫന്‍സ് സെക്യൂരിറ്റി കോഓപ്പറേഷന്‍ ഏജന്‍സിയുടെ അറിയിപ്പ് പ്രകാരം, 320 ദശലക്ഷം ഡോളറിന്റെ മൂല്യമുള്ള എഫ്-16 യുദ്ധവിമാനങ്ങള്‍ക്കടക്കം കരാറുണ്ട്. ഇതിന് പുറമെയാണ് റഡാറുകള്‍ക്കും ബന്ധപ്പെട്ട ഉപകരണങ്ങള്‍ക്കും ആവശ്യമായ സപെയര്‍ ഭാഗങ്ങളുടെ വില്‍പ്പന.

അതേസമയം അമേരിക്കയുടെ തായ്വാന്‍ അനുകൂല നിലപാടിനെ ചൈന എല്ലാക്കാലത്തും രൂക്ഷമായി വിമര്‍ശിക്കാറുണ്ട്. അമേരിക്കയാണ് ചൈനക്കും തായ്വാനുമിടയില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നതടക്കമുള്ള വിമര്‍ശനങ്ങാണ് ചൈന മുന്നോട്ട് വയ്ക്കാറുള്ളത്. ചൈനയുടെ ഭീഷണി മറികടക്കാന്‍ തായ്വാന് സംരക്ഷണം ഒരുക്കാനുള്ള ബാധ്യത ലോക രാജ്യങ്ങള്‍ക്ക് ഉണ്ടെന്നതാണ് സാധാരണ ഗതിയില്‍ അമേരിക്കയുടെ മറുപടി. ഇത്തവണയും അതേ നിലയിലാണ് പെന്റഗണ്‍ പ്രതികരിച്ചത്. പുതിയ കരാറിലൂടെ ഭീഷണികള്‍ നേരിടാന്‍ തായ്വാന്‍ പര്യാപ്തമാകുമെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് വ്യക്തമാക്കിയത്.

അതേസമയം യുഎസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ മലേഷ്യയില്‍. പോര്‍ട്ട് ക്ലാങിലാണ് യുഎസ് കപ്പല്‍ എത്തിയത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു യുഎസ് കപ്പല്‍ മലേഷ്യയിലെത്തുന്നത്. 2012ല്‍ യുഎസ്എസ് ജോര്‍ജ് വാഷിംഗ്ടണ്‍ ആണ് അവസാനമായി മലേഷ്യയിലെത്തിയ യുഎസ് കപ്പല്‍. യുഎസ്എസ് എബ്രഹാം ലിങ്കന്റെ സന്ദര്‍ശനം ചൈനയെ ആശങ്കപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്.

പോര്‍ട്ട് ക്ലാങ് ക്രൂയിസ് ടെര്‍മിനലില്‍ യുഎസ് വിമാനവാഹിനിക്കപ്പലിനെ റോയല്‍ മലേഷ്യന്‍ നേവിയിലെ റിയര്‍ അഡ്മിറല്‍ മുഹമ്മദ് അദ്‌സാം ഒമര്‍ സ്വാഗതം ചെയ്തു. മലേഷ്യയിലെ യുഎസ് ഡിഫന്‍സ് അറ്റാഷെ, ക്യാപ്റ്റന്‍ പാസിത് സോംബൂണ്‍പാക്രോണ്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. യുഎസ് കപ്പലിന്റെ വരവിനെ ചരിത്രപരമെന്നാണ് മലേഷ്യയിലെ യുഎസ് അംബാസഡര്‍ എഡ്ഗാര്‍ഡ് ഡി കഗന്‍ വിശേഷിപ്പിച്ചത്. അമേരിക്ക മലേഷ്യയെ അത്രയേറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും പ്രാദേശിക സ്ഥിരതയ്ക്കും മലേഷ്യന്‍ പരമാധികാരത്തിനോടുമുള്ള പ്രതിബദ്ധതയാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുഎസ് കപ്പലിന്റെ അപ്രതീക്ഷിത മലേഷ്യന്‍ സന്ദര്‍ശനം ചൈനയെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കന്റെ വരവ് യുഎസ്-മലേഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ദക്ഷിണ ചൈനക്കടലിലും തായ്വാനിലുമായി ചൈന പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് മലേഷ്യയിലേയ്ക്ക് യുഎസ് കപ്പല്‍ എത്തിയിരിക്കുന്നത്. ഏറ്റവും വികസിതമായ നാവിക ശേഷിയെയാണ് ഓരോ യുഎസ് കപ്പലും പ്രതിനിധീകരിക്കുന്നതെന്നും ജപ്പാന്റെയും പടിഞ്ഞാറന്‍ പസഫിക്കിന്റെയും സുരക്ഷയ്ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും നൂതനമായ നിക്ഷേപമാണിതെന്നും യുഎസ് ഏഴാം ഫ്‌ളീറ്റ് കമാന്‍ഡര്‍ വൈസ് അഡ്മിറല്‍ ഫ്രെഡ് കാച്ചെര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (1 hour ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (1 hour ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (1 hour ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (1 hour ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (1 hour ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (2 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (2 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (5 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (5 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (5 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (6 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends