തൃശൂര്‍ ചാവക്കാട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി..

തൃശൂര്‍ ചാവക്കാട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. ചാവക്കാട് പുന്ന സ്വദേശി അമ്പലത്ത് വീട്ടില്‍ കുഞ്ഞുവിന്റെ മകന് അബ്ദുനസീര്‍ (46) ആണ് സലാലക്കടുത്ത് മിര്‍ബാത്തില്‍ മരിച്ചത്.സലാലയിലെ മിര്‍ബാത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു.
വര്‍ഷങ്ങളോളം സലാല ലുലുവിലും ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ഷാഹിന. മക്കള്‍: ഷിനാസ്, നെയീമ മറിയം. മാതാവ്: മുംതാസ്.
മൃതദേഹം സുല്‍ത്താന്‍ കാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കെ.എം.സി.സിയുടെ നേതൃത്വത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.
"
https://www.facebook.com/Malayalivartha
























