Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും സാമ്പത്തിക നേട്ടങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രദർശനം നടത്തും...


ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം

ധനമന്ത്രിക്കെതിരെ കെ രാജനും എം.ബി. രാജേഷും... ക്ഷേമ പെൻഷൻ അന്വേഷണം തീർന്നു...

01 DECEMBER 2024 11:55 AM IST
മലയാളി വാര്‍ത്ത

പിണറായി മന്ത്രിസഭയിൽ കൂട്ടയടി. ധനമന്ത്രി കെ . എൻ, ബാലഗോപാലിനെതിരെ മന്ത്രിമാരായ കെ. രാജനും എം.ബി. രാജേഷുമാണ് അമർഷം പ്രകടിപ്പിക്കുന്നത്. ക്ഷേമ പെൻഷന്റെ പേരിൽ ധന വകുപ്പിന് സംഭവിച്ച വീഴ്ച മറയ്ക്കാൻ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പുകളെ പ്രതി കൂട്ടിലാക്കിയെന്നാണ് ആരോപണം. ഇതിൽ കെ. രാജന്റെയും എം.ബി, രാജേഷിന്റെയും വകുപ്പുകൾക്ക് ധനമന്ത്രി തന്നെ നേരിട്ട് നിർദ്ദേശം നൽകുന്ന സാഹചര്യും വന്നു ചേർന്നു. ധനമന്ത്രിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ ഇരുമന്ത്രിമാരും തയ്യാറല്ല. 

 

സർക്കാർ ജീവനക്കാരും സമ്പന്നരും ക്ഷേമ പെൻഷൻ അനർഹമായി കരസ്ഥമാക്കുന്നതിൽ പേരിന് മാത്രം അന്വേഷണം നടത്തി കുറ്റക്കാരെ രക്ഷിക്കാനാണ്  നീക്കം നടക്കുന്നത്. സഖാക്കളെ തൊടാനുള്ള ഇഷ്ടക്കേടാണ് പിന്നിൽ. ധനമന്ത്രി കെ . എൻ, ബാലഗോപാൽ പരസ്യമായി നൽകിയ നിർദ്ദേശമാണ് മുഖ്യമന്ത്രി തള്ളിയത്. 

 

സർക്കാർജീവനക്കാർക്കുപുറമേ അതിസമ്പന്നരും ക്ഷേമപെൻഷൻ നേടുന്നുവെന്നാണ്  കണ്ടെത്തിയത് . അത്യാഡംബരവാഹനമായ ബി.എം.ഡബ്ല്യു. കാർ ഉടമകളും പെൻഷൻ വാങ്ങുന്നതായി മലപ്പുറത്ത് കോട്ടയ്ക്കൽ നഗരസഭയിൽ ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തി.

 

 

അനർഹർ പെൻഷൻ തട്ടുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം നടത്താൻ തദ്ദേശ, റവന്യുവകുപ്പുകൾക്ക് മന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി. കോട്ടയ്ക്കൽ നഗരസഭയിലെ മുഴുവൻ പെൻഷൻകാരുടെയും അർഹത പരിശോധിക്കും. സംസ്ഥാനവ്യാപകമായി അന്വേഷണം നടത്തും.

 

കോട്ടയ്ക്കൽ ഏഴാംവാർഡിൽ പെൻഷൻ വാങ്ങുന്നവരിൽ ഭൂരിപക്ഷവും അനർഹരാണെന്ന് കണ്ടെത്തി. 42 പേരിൽ 38 പേരും അനർഹർ. ഇതിൽ മിക്കവരുടെയും വീടുകൾ എയർകണ്ടീഷണർ ഉള്ളതും രണ്ടായിരത്തിലേറെ ചതുരശ്രയടി വിസ്തീർണമുള്ളതുമാണ്.

 

2000 ചതുരശ്രയടിക്ക് മുകളിലുള്ള, എ.സി.യുള്ള വീടുകളിൽ താമസിക്കുന്ന, വർഷം ഒരുലക്ഷത്തിലേറെ രൂപ വരുമാനമുള്ളവർക്ക് പെൻഷൻ നൽകരുതെന്നാണ് വ്യവസ്ഥ. ഒരു വാർഡിൽമാത്രം ഇത്രയധികം അനർഹർ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നിൽ അഴിമതിയും ഗൂഢാലോചനയും ഉണ്ടെന്നാണ് വിലയിരുത്തൽ.

 

പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥൻ, വരുമാനസർട്ടിഫിക്കറ്റ് നൽകിയ റവന്യു ഉദ്യോഗസ്ഥൻ, പെൻഷൻ അനുവദിച്ചയാൾ എന്നിവർക്കെതിരേയാണ് അന്വേഷണം.

 

ബാങ്ക് അക്കൗണ്ട് വഴി ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ അർഹതയെപ്പറ്റി കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ എല്ലാ തദ്ദേശസ്ഥാപനങ്ങളോടും ധനവകുപ്പ് നിർദേശിക്കും.

 

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെകാലത്ത് നടത്തിയ പരിശോധനയിൽ ക്ഷേമപെൻഷൻ പട്ടികയിൽ അനർഹരായ 35,000 കാർ ഉടമകൾ ഉൾപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇവരിലും ബെൻസ്, ബി.എം.ഡബ്ള്യു. ഔഡി തുടങ്ങിയ കാറുകളുടെ ഉടമകളും ഉണ്ടായിരുന്നു. അന്ന് 1100 രൂപയായിരുന്നു പെൻഷൻ. അവരിൽപ്പലരും വാഹന ഉടമസ്ഥത മറ്റുള്ളവരിലേക്ക്‌ മാറ്റി ഇപ്പോഴും പെൻഷൻ വാങ്ങുന്നുണ്ട്. മരിച്ചവരുടെപേരിൽ ബന്ധുക്കൾ പെൻഷൻ വാങ്ങുന്നതായും അന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് വാർഷികമസ്റ്ററിങ് ഏർപ്പെടുത്തിയത്.

 

പെൻഷന് അപേക്ഷിക്കുമ്പോൾ മാത്രം വരുമാനസർട്ടിഫിക്കറ്റ് നൽകിയാൽ മതിയെന്നതാണ് ക്രമക്കേടിന് വഴിവെക്കുന്നത്. ഒരിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പിന്നെ പരിശോധനയേയില്ല.

 

2014-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെകാലത്ത് ഒരിടവേളയിൽ പെൻഷനുള്ള വരുമാനപരിധി ഒരുലക്ഷത്തിൽനിന്ന് മൂന്നുലക്ഷമാക്കി ഉയർത്തിയിരുന്നു. ഇതോടെ 12 ലക്ഷംപേർകൂടി ക്ഷേമപെൻഷൻ വാങ്ങാൻ തുടങ്ങി. ആ സർക്കാർതന്നെ വരുമാനപരിധി വീണ്ടും ഒരുലക്ഷമാക്കി താഴ്ത്തി. പക്ഷേ അന്ന് പട്ടികയിൽ കടന്നുകൂടിയ ഉയർന്നവരുമാനക്കാരെ ഒഴിവാക്കാനായില്ല. തോമസ് ഐസക് ധനമന്ത്രിയായിരിക്കേ ഇതുസംബന്ധിച്ച് നടത്തിയ പ്രാഥമിക പരിശോധനയിൽത്തന്നെ അഞ്ചുലക്ഷത്തോളം അനർഹരെ കണ്ടെത്തിയിരുന്നു. എന്നാൽ രാഷ്ട്രീയസമ്മർദം കാരണം തുടർനടപടി ഉണ്ടായില്ല.

 

 എൽ.ഡി.എഫ്. നേതാവ് പൊതുമേഖലാസ്ഥാപനത്തിന്റെ ചെയർമാനായിരിക്കേ വാങ്ങിയ വയോജനപെൻഷൻ തിരികെ പിടിച്ചു. 63,600 രൂപയാണ് തിരിച്ചടച്ചത്. .

 

പാവപ്പെട്ടവർക്ക് മാസം നൽകുന്ന 1600 രൂപ ക്ഷേമപെൻഷൻ സർക്കാർജീവനക്കാർക്കുപുറമേ, ഉന്നതപദവികളിലുള്ളവരും വാങ്ങുന്നുവെന്നതിന് തെളിവാണിത്. 1458 സർക്കാർജീവനക്കാർ പെൻഷൻ വാങ്ങിയതിനെപ്പറ്റി അന്വേഷണം നടക്കുകയാണ്.

 

ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്നും  സര്‍ക്കാരിനു കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍  കഴിഞ്ഞ വര്‍ഷം ചൂണ്ടിക്കാട്ടിയിട്ടും അവഗണിച്ച സര്‍ക്കാരാണ് ഇപ്പോള്‍ 1458 ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷനില്‍ കൈയിട്ടു വാരുന്നതിന്റെ പട്ടിക പുറത്തുവിട്ടത്. 2000 മുതല്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റുന്നുണ്ടെന്നും കോടികളുടെ സാമ്പത്തികബാധ്യത ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും 2022ലെ റിപ്പോര്‍ട്ടില്‍ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു.

 

എന്നാല്‍ യാതൊരു തരത്തിലുള്ള അന്വേഷണമോ അച്ചടക്ക നടപടിയോ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ആകെ 9201 സര്‍വീസ് പെന്‍ഷന്‍കാരും സര്‍ക്കാര്‍ ജീവനക്കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായാണ് സിഎജി 2022ലെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. 2017-18 മുതല്‍ 2019-20 വരെ മൂന്നുവര്‍ഷം 39.27 കോടി രൂപയാണ് ഇത്തരത്തില്‍ അനര്‍ഹരായവര്‍ക്ക് പെന്‍ഷനായി നല്‍കിയത്. ഏതൊക്കെ തദ്ദേശ സ്ഥാപനങ്ങളാണ് അനര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതെന്നത് ഉള്‍പ്പെടെ ഇതിന്റെ ജില്ല തിരിച്ചുള്ള വിശദമായ കണക്കും സിഎജി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.

 

2000 മുതല്‍ തന്നെ അനര്‍ഹരായ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും ഇതുകൂടി കണക്കിലെടുത്താല്‍ സര്‍ക്കാരിന്റെ നഷ്ടം പലമടങ്ങ് ഇരട്ടിക്കുമെന്നും സിഎജി വ്യക്തമാക്കി. ക്രമക്കേട് വഴി തട്ടിയെടുത്ത പണം തിരികെ പിടിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഫണ്ടില്‍ തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കേണ്ടതാണെങ്കിലും 2022 ഒക്‌ടോബര്‍ വരെ ഒരു തരത്തിലുള്ള അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ലെന്നും സിഎജി ചൂണ്ടിക്കാട്ടി.

 

സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സിഎജി നടത്തിയിരുന്നത്. ഗുണഭോക്താക്കളെ ചേര്‍ക്കുന്നതു മുതല്‍ പെന്‍ഷനുകളുടെ വിതരണം വരെയുള്ള ഘട്ടത്തില്‍ വീഴ്ചയുണ്ടായതായും സിഎജി കണ്ടെത്തി. 2017-18 മുതല്‍ 2020-21 വരെ സംസ്ഥാനത്തെ 47.97 ലക്ഷം ഗുണഭോക്താക്കള്‍ക്ക് 29,622.67 കോടി രൂപ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ പെന്‍ഷനായി അപേക്ഷ സമര്‍പ്പിക്കുന്ന ഘട്ടത്തിലും പരിശോധനയിലും അംഗീകാരം നല്‍കുന്നതിലും അശ്രദ്ധയുണ്ടായെന്ന് സിഎജി വ്യക്തമാക്കി. ഒരേ ഗുണഭോക്താക്കള്‍ക്ക് 2 വ്യത്യസ്ത പെന്‍ഷനുകള്‍ അനുവദിച്ചു. സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കാതെയും പെന്‍ഷന്‍ അനുവദിച്ചു. ഗുണഭോക്തൃ സര്‍വേയില്‍ 20% അനര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയിരുന്നു.

 

പെന്‍ഷന്‍ സ്‌കീമുകളുടെ നടത്തിപ്പുകാരായ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് അക്കൗണ്ടുകള്‍ ശരിയായി പാലിക്കുന്നില്ലെന്നും സ്ഥാപനത്തിന്റെ നടത്തിപ്പില്‍ സുതാര്യതയില്ലെന്നും സിഎജി അറിയിച്ചിരുന്നു. ഒരു പെന്‍ഷന്‍ ഒരു ഗുണഭോക്താവിന് ഒന്നിലധികം തവണ വിതരണം ചെയ്തതായും സിഎജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പെന്‍ഷന്‍ സോഫ്റ്റ്‍വെയർ നവീകരിക്കണമെന്നും സിഎജി ശുപാര്‍ശ ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരില്‍നിന്നോ സംസ്ഥാന സര്‍ക്കാരില്‍നിന്നോ ശമ്പളം, പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരില്‍നിന്നോ പൊതുമേഖലാ സ്ഥാപനത്തിൽ നിന്നോ പെന്‍ഷന്‍ പറ്റിയവര്‍ക്കോ, പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍ക്കോ സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹതയില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

 

ആദായനികുതി അടയ്ക്കുന്നവര്‍ക്കും ഇത് വാങ്ങാന്‍ കഴിയില്ല. എന്നാല്‍ ഇതു മറികടന്ന് ആയിരക്കണക്കിന് ആളുകളാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നേടിയെടുക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സര്‍വീസിന്റെ ഭാഗമായിരിക്കെ മറ്റ് പെന്‍ഷന്‍ കൈപ്പറ്റിയ ഗസറ്റഡ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകെ നാണക്കേട് ഉണ്ടാക്കുന്ന തരത്തില്‍, സാധാരണക്കാര്‍ക്കുള്ള വിധവ-വികലാംഗ പെന്‍ഷന്‍, വന്‍ ശമ്പളം കൈപ്പറ്റുന്ന ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ തട്ടിച്ചുവെന്നത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇവരില്‍നിന്ന് പണം പലിശസഹിതം തിരിച്ചുപിടിക്കുന്നതിനു പുറമേ കടുത്ത വകുപ്പുതല അച്ചടക്ക നടപടിയും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം.

 

സര്‍വീസ് ചട്ടങ്ങള്‍ പരിശോധിച്ച് അതതു വകുപ്പ് മേധാവിമാര്‍ തട്ടിപ്പുകാര്‍ക്കെതിരെ നടപടി സ്വീകരിക്കും. പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതു സംബന്ധിച്ച് നിയമോപദേശം തേടും. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടന്ന് പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ പാടുപെടുന്നതിന് ഇടയിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ വര്‍ഷങ്ങളാണ് തട്ടിപ്പു നടത്തുന്നത്. പണമില്ലാത്തതിനാല്‍ നാലു മാസത്തെ പെന്‍ഷന്‍ ഇപ്പോള്‍ കുടിശികയുണ്ട്. 800 കോടിയോളം രൂപയാണ് ഒരു മാസം പെന്‍ഷന്‍ നല്‍കാന്‍ വേണ്ടത്.

 

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ തട്ടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക ധനവകുപ്പു പുറത്തുവിട്ടതോടെ പ്രതിക്കൂട്ടിലായത് തദ്ദേശവകുപ്പ് കൂടിയാണ്. അര്‍ഹരായവര്‍ക്കു മാത്രമാണ് പെന്‍ഷന്‍ ലഭിക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളാണ്. വലിയ തോതിലുള്ള വീഴ്ച ഇക്കാര്യത്തില്‍ സംഭവിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ക്ക് സാമൂഹ്യസുരക്ഷാ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് സൂചന.

 

സര്‍ക്കാര്‍ സര്‍വീസില്‍ ഇരിക്കെ പ്രതിഫലം പറ്റുന്ന മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടാനോ പാരിതോഷികമോ സാമ്പത്തിക സഹായമോ സ്വീകരിക്കാനോ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് 1458 ജീവനക്കാര്‍ അനധികൃതമായി പെന്‍ഷന്‍ വാങ്ങുന്നതായി കണ്ടെത്തിയിരിക്കുന്നത്. ലക്ഷങ്ങള്‍ മാസശമ്പളം വാങ്ങുന്നവര്‍ വരെയാണ് ഓരോ വര്‍ഷവും മസ്റ്ററിങ് നടത്തി ക്ഷേമപെന്‍ഷനും തട്ടിച്ചുകൊണ്ടിരുന്നത്. തട്ടിപ്പുകാരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചത്.

 

പെരുമാറ്റച്ചട്ട വ്യവസ്ഥകള്‍ ലംഘിച്ച് ധാര്‍മികതയ്ക്കു നിരക്കാത്ത തരത്തില്‍ പെന്‍ഷന്‍ തട്ടിപ്പു നടന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകെ നാണക്കേടുണ്ടാക്കുന്നതാണെന്നാണ് സര്‍വീസ് സംഘടനകളുടെ നിലപാട്. അനര്‍ഹരായവര്‍ പെന്‍ഷന്‍ വാങ്ങുന്നത് ഒഴിവാക്കുന്നതിനായി സ്വയം പിന്മാറാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിയിരുന്നു. എന്നിട്ടും അതിനു തയാറാകാതെ തട്ടിപ്പു നടത്തിയവരാണ് ഇപ്പോള്‍ പിടിക്കപ്പെട്ടിരിക്കുന്നത്. ഇത്രത്തോളം പേര്‍ അനര്‍ഹമായ തരത്തില്‍ പെന്‍ഷന്‍ നേടിയെടുക്കുന്നുവെന്ന് കണ്ടെത്തുന്നതില്‍ വന്ന കടുത്ത വീഴ്ചയും വലിയ പാളിച്ചയായാണ് വിലയിരുത്തപ്പെടുന്നത്.

 

സംസ്ഥാനത്ത് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കം 1,458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട് . ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കോളജ് അസിസ്റ്റന്റ് പ്രഫസര്‍മാര്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ഉള്‍പ്പെടെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചുപിടിക്കാന്‍ ധനവകുപ്പ് നിര്‍ദേശം നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍ദേശിച്ചു.

 

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്ന രണ്ട് അസിസ്റ്റന്റ് പ്രഫസര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ കോളജിലും രണ്ടാമന്‍ പാലക്കാട് ജില്ലയിലെ സര്‍ക്കാര്‍ കോളജിലുമാണ് ജോലി ചെയ്യുന്നത്. മൂന്ന് ഹയര്‍സെക്കന്‍ഡറി അധ്യാപകരാണ് പെന്‍ഷന്‍ വാങ്ങുന്നത്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത് - 373 പേര്‍. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത് - 224 പേര്‍. മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയൂര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും മൃഗസംരക്ഷണ വകുപ്പില്‍ 74 പേരും പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണ്. 

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് - 46 പേര്‍, ഹോമിയോപ്പതി വകുപ്പ് - 41 പേര്‍, കൃഷി, റവന്യു വകുപ്പ് - 35 പേര്‍ വീതം, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പ് - 34 പേര്‍, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ്  വകുപ്പ് - 31 പേര്‍, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പ് 27 പേര്‍, ഹോമിയോപ്പതി വകുപ്പ് -  25 പേര്‍ എന്നിങ്ങനെയാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടിക

 

വില്‍പന നികുതി - 14, പട്ടികജാതി ക്ഷേമം - 13, ഗ്രാമ വികസനം, പൊലീസ്, പിഎസ്‌സി, ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ - 10 വീതം, സഹകരണം - എട്ട്,  ലജിസ്ലേച്ചര്‍ സെക്രട്ടറിയറ്റ്, തൊഴില്‍ പരിശീലനം, പൊതുഭരണം, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി - ഏഴു വീതം, വനം വന്യജീവി - ഒൻപത്, സോയില്‍ സര്‍വെ, ഫിഷറീസ് - ആറു വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവസായവും വാണിജ്യവും, ഫയര്‍ഫോഴ്സ്, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കറ്റ് ജനറല്‍ ഓഫിസ് - നാലു വീതം, സാമൂഹിക ക്ഷേമം, റജിസ്ട്രേഷന്‍, മ്യൂസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്സൈസ്, ആര്‍ക്കിയോളജി - മൂന്നു വീതം, തൊഴില്‍, ലീഗല്‍ മെട്രോളജി, മെഡിക്കല്‍ എക്സാമിനേഷന്‍ ലബോട്ടറി, എക്ണോമിക്സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ്, ലോ കോളജുകള്‍ - രണ്ടു വീതം, എന്‍സിസി, ലോട്ടറീസ്, ജയില്‍, തൊഴില്‍, കോടതി, ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റ്, ഡ്രഗ്സ് കണ്‍ട്രോള്‍, പിന്നാക്ക വിഭാഗ വികസനം, കയര്‍ വികസനം - ഒന്നു വീതം. 

 

വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് ധന വകുപ്പ് തീരുമാനം. അനര്‍ഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും അര്‍ഹരായവര്‍ക്ക് മുഴുവന്‍ കൃത്യമായി പെന്‍ഷന്‍ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുമെന്ന് ധന വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. 

 

എന്നാൽ പാവപ്പെട്ടവർക്കുള്ള 1600രൂപയുടെ പ്രതിമാസ സാമൂഹ്യസുരക്ഷാപെൻഷൻ സർക്കാർ ജീവനക്കാരും സർവീസ് പെൻഷൻകാരും നാട്ടിലെ സമ്പന്നരും അടക്കം തട്ടിയെടുക്കുന്നതിൽ വ്യാപക അന്വേഷണം നടത്തുന്നതിൽ നിന്ന് സർക്കാർ ഒഴിഞ്ഞുമാറുകയാണ്. 

 

കൂടുതൽ ക്രമക്കേട് കണ്ടെത്തിയ കോട്ടയ്ക്കൽ നഗരസഭയിൽ ഉത്തരവാദികൾക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും അത് ആ നഗരസഭയിൽ മാത്രമായിപരിമിതപ്പെടുത്തി.

 

ബാങ്ക് വഴി സാമൂഹ്യപെൻഷൻവാങ്ങുന്നവരെ കുറിച്ച് കൂടുതൽ പരിശോധന നടത്തണമെന്ന ഒഴുക്കൻ നിർദ്ദേശം സംസ്ഥാന വ്യാപകമായി തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയത് ഒഴിച്ചാൽ മറ്റു നടപടികളിലേക്ക് കടക്കാൻ താത്പര്യപ്പെടുന്നില്ല.

 

കൈപ്പറ്റുന്നവർ സ്വയം പിൻമാറണം എന്ന് അഭ്യർത്ഥിക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്.കടുത്ത നടപടികൾ ഉണ്ടാവില്ല എന്നതിന്റെ സൂചനയാണിത്.

 

അതേസമയം, സംസ്ഥാന വ്യാപകമായി അന്വേഷണം ശുപാർശ ചെയ്തും അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യത്തിനും നടപടി നിർദേശിച്ചും വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. ഉദ്യോഗസ്ഥരുടെ സ്വത്ത് കണ്ടുകെട്ടാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

 

വിജിലൻസിലെ ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ എല്ലാ ജില്ലകളിലും സർക്കാരുദ്യോഗസ്ഥർ ക്ഷേമപെൻഷൻ തട്ടിയെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

 

വാർഡ് മെമ്പർമാരുടെ ശുപാർശയോടെ തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന അപേക്ഷകളാണ് പെൻഷന് പരിഗണിക്കുന്നത്.അന്വേഷണം വന്നാൽ  തട്ടിപ്പിന് ഒത്താശ ചെയ്തതിന് നേതാക്കളും പാർട്ടികളും പ്രതിക്കൂട്ടിലാവും.

 

തൊഴിലില്ലാതിരുന്ന കാലഘട്ടത്തിൽ അപേക്ഷിക്കുകയും രാഷ്ട്രീയ സ്വാധീനത്താൽ താത്കാലികമായി സർവീസിൽ കയറുകയും അതേ സ്വാധീനത്താൽ സർക്കാർ സർവീസിൽ സ്ഥിരപ്പെടുകയും ചെയ്ത ഉദ്യോഗസ്ഥരാണ് പെൻഷൻ തട്ടിയെടുക്കുന്നത്.പാർട്ടിയും സർക്കാരും പ്രതിക്കൂട്ടിലാവും.

 

ധനവകുപ്പു മന്ത്രിക്കെതിരെയുള്ള നീക്കമായി മാറിയിരിക്കുകയാണ് പെൻഷൻ തട്ടിപ്പ്.  അതുകൊണ്ടു തന്നെ മന്ത്രിമാർ തമ്മിലുള്ള തർക്കം അവസാനിപ്പിക്കാനായിരിക്കും ഇനിയുള്ള നീക്കം.അതിനിടയിൽ തട്ടിപ്പുകാർ രക്ഷപ്പെടുകയും ചെയ്യും. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (1 hour ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (1 hour ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (1 hour ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (1 hour ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (1 hour ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (2 hours ago)

ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാനുള്ള ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു  (2 hours ago)

പോക്‌സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

പ്രതിധ്വനി ഐ.ടി കലോത്സവം 2026; എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്: മന്ത്രി പി.സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ വിതരണം ചെയ്തു...  (5 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...  (5 hours ago)

'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...  (5 hours ago)

യുഎഇയിലെ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു  (5 hours ago)

പാര്‍ട്ടിക്കകത്തുള്ള ആര്‍ക്കെതിരെയും സൈബര്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

തമ്പ്രാനെന്ന്‌ വിളിപ്പിക്കും പാളേ കഞ്ഞി കുടിപ്പിക്കും എന്ന മനോഭാവമാണ്‌ യു.ഡി.എഫ്‌ നേതൃത്വത്തിനുള്ളത്‌; തൊഴിലാളികള്‍ക്കും, ജനങ്ങള്‍ക്കും നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുന്നില്ല; ആഞ്ഞടിച്ച് എല്‍.ഡി.എഫ്‌  (6 hours ago)

ഒരിടവേളയ്ക്കുശേഷം വീണ്ടും മഴയെത്തുന്നു മൂന്ന് ദിവസം ജാഗ്രതാ നിർദേശം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (7 hours ago)

Malayali Vartha Recommends