ആശങ്ക മാറാതെ... തമിഴ്‌നാട് തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; 3 വീടുകള്‍ മണ്ണിനടിയില്‍; കുട്ടികള്‍ അടക്കം 7 പേരെ കാണാതായി

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും തമിഴ്‌നാട്ടില്‍ ദുരിതം തുടരുന്നു. തമിഴ്‌നാട് തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍. അണ്ണാമലയാര്‍ മലയുടെ അടിവാരത്തിലുള്ള നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. പാറക്കഷ്ണങ്ങളും മണ്ണും വീടുകള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 3 വീടുകള്‍ പൂര്‍ണമായി മണ്ണിന് അടിയിലായി. കുട്ടികള്‍ അടക്കം 7 പേരെ കാണാതായതായെന്ന് നാട്ടുകാര്‍ പറഞ്ഞു. കനത്ത മഴയ്ക്ക് പിന്നാലെ വൈകീട്ടാണ് ഉരുള്‍പ്പൊട്ടലുണ്ടായത്.
ജില്ലാ കളക്ടരും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. രാത്രിയായതിനാല്‍രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. തിണ്ടിവനത്തില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം രക്ഷാപ്രവര്‍ത്തനത്തിനായി തിരുവണ്ണാമലൈക്ക് തിരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയില്‍ റെക്കോര്‍ഡ് മഴയാണ് പെയ്തത്. കടലൂര്‍, വിഴുപ്പുറം, കള്ളക്കുറിച്ചി എന്നിവിടങ്ങളില്‍ പലയിടത്തും വെളളക്കെട്ട് രൂക്ഷമായി തുടരുകയാണ്. വിഴുപ്പുറത്ത് പെട്രോളില്‍ വെളളം കലര്‍ന്നെന്ന പരാതിയെ തുടര്‍ന്ന് അടച്ചിട്ട പമ്പുകളില്‍ ഇന്ന് പരിശോധന നടത്തും. പുതുച്ചേരിയില്‍ വൈദ്യുതി ബന്ധം പലയിടത്തും പുനസ്ഥാപിക്കാനായിട്ടില്ല. സൈന്യം രക്ഷാദൗത്യം ഇന്നും തുടരും. ഫിന്‍ജാല്‍ ചുഴലിക്കാറ്റില്‍ 9 മരണം ആണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യത്.
കുന്നിടിഞ്ഞ് കൂറ്റന്‍ പാറക്കല്ലുകള്‍ രണ്ട് വീടുകള്‍ക്ക് മുകളിലായാണ് വീണത്. വീടുകളില്‍ ഏഴോളം പേര്‍ ഉണ്ടായിരുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥീരീകരണം വരാനിരിക്കുന്നതേയുള്ളുവെന്നാണ് എസ്പിയുടെ പ്രതികരണം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കനത്ത മഴപെയ്യുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.
ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് കഴിഞ്ഞ മണിക്കൂറുകളില്‍ കനത്ത മഴയാണ് പ്രദേശത്ത് പെയ്തുകൊണ്ടിരിക്കുന്നത്.
തമിഴ്നാട്ടില്‍ ദുരിതംവിതച്ച ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി തീവ്രന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തമിഴ്നാട്ടിലും പുതുച്ചേരിയിലും പലയിടത്തും ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവുമുണ്ടായി. വൈദ്യുതാഘാതമേറ്റ് ചെന്നൈയില്‍ മൂന്നുപേരും പുതുച്ചേരിയില്‍ ഒരാളും മരിച്ചു. വീടുകളിലും ആശുപത്രിയിലുമടക്കം വെള്ളം കയറിയത് ദുരിതത്തിന്റെ തീവ്രതകൂട്ടി.
ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത് യാത്രക്കാരെ വലച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് പ്രവര്‍ത്തനം പുനരാരംഭിച്ചത്. ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് വടക്കന്‍ കേരളത്തിലൂടെ അറബിക്കടലില്‍ എത്താനാണ് സാധ്യത. കേരളത്തിലെത്തുന്ന കാറ്റിന് ശക്തിയുണ്ടാകില്ല, എന്നാല്‍ രണ്ടുദിവസം മഴയ്ക്ക് സാധ്യതയുണ്ട്.
ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ് കര തൊട്ടതോടെ ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി മാറി. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഫെയ്ന്‍ജല്‍ പൂര്‍ണമായും കരയില്‍ പ്രവേശിച്ചത്. പുതുച്ചേരി, കടലൂര്‍, വിഴുപ്പുറം എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. വിഴുപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. താത്കാലികമായി അടച്ച ചെന്നൈ വിമാനത്താവളം രാത്രി ഒരു മണിയോടെ തുറന്നു.
തമിഴ്‌നാട്ടിലെ ആറ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചീപുരം,ചെങ്കല്‍പട്ട് തിരുവണ്ണാമലൈ, കള്ളാക്കുറിച്ചി, വിഴുപ്പുറം കടലൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ചെന്നൈയില്‍ മഴക്കെടുതിയില്‍ നാല് പേര്‍ മരിച്ചതായാണ് വിവരം. വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയില്‍ ചെന്നൈ നഗരം വെള്ളത്തില്‍ മുങ്ങി. ചെന്നൈ മെട്രോ ട്രെയിന്‍ സര്‍വീസിനെയും നിരവധി ട്രെയിന്‍ സര്‍വീസിനെയും ബസ് ഗതാഗതത്തെയും വെള്ളക്കെട്ട് ബാധിച്ചു. പല ട്രെയിനുകളും ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്കെത്തിയില്ല. സ്‌കൂളുകളും കോളേജുകളും അടച്ചു. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങള്‍ അതീവജാഗ്രതയിലാണ്.
"
https://www.facebook.com/Malayalivartha
























