മുട്ടത്തറ നിര്‍മ്മല കൊലക്കേസ്... ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിക്കൊന്ന കേസ് ഭര്‍ത്താവിന് അഞ്ചു വര്‍ഷം കഠിന തടവിനും, 2ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു

ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിക്കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവ് അഞ്ചു വര്‍ഷം കഠിന തടവനുഭവിക്കാനും 2 ലക്ഷം രൂപ പിഴ ഒടുക്കാനും ശിക്ഷിച്ചു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണു ആണ് വിധിന്യായം പുറപ്പെടുവിച്ചത്. മുട്ടത്തറ പൂന്തുറ മണിക്കാവിളകം, റ്റി.സി. 69/298 ല്‍ സെലക്കിയാസ് മകന് ജോസഫിനെയാണ് ഭാര്യ നിര്‍മ്മലയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിച്ചത്.
പിഴ ഒടുക്കിയില്ലെങ്കില്‍ 6മാസം കഠിന തടവിനും ശിക്ഷിച്ചത്. പിഴ സംഖ്യ കുട്ടികള്‍ക്ക് കൊടുക്കാനും കോടതി ഉത്തരവായി. 2017 മെയ് 21 രാത്രി 11.45 മണിക്കാണ് സംഭവം നടന്നത്. തങ്ങളുടെ 6 മക്കളോടൊപ്പം, വീടിന്റെ ഹാള്‍ മുറിയില്‍ കിടന്നുറങ്ങിയിരുന്ന നിര്‍മ്മലയെ ഭര്‍ത്താവ് ജോസഫ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി എന്നാണ് കേസ്.
ജോസഫ് -നിര്‍മല ദമ്പതികള്‍ക്ക് 6 മക്കള്‍ ആയിരുന്നു, സ്ഥിരം മദ്യപാനിയായ ജോസഫിന് ഭാര്യയെ സംശയം ആയിരുന്നു. ഇതിനെ ചൊല്ലി ജോസഫ് നിരന്തരം ഭാര്യയെ ഉപദ്രവിക്കുമായിരുന്നു. ശിക്ഷ ലഘൂകരിക്കാന്‍ കോടതി പരിഗണിച്ച വസ്തുതകള്‍ ഇവയാണ്: പ്രതി കുഷ്ീ രോഗിയാണെന്നത്, പ്രമേഹ, കിഡ്നി സംബന്ധമായ അസുഖം, കാലുകള്‍ക്ക് ഉള്ള വൈകല്യം എന്നിവയാണ്. സര്‍ക്കാരിന് വേണ്ടി അഡീ. പബ്ലിക് പ്രോസീക്യൂട്ടര്‍ ഷാജി ഹാജരായി
അഡ്വ, ഷമീര്‍, അസീം നെടുമങ്ങാട്, നീരജ്, ആര്, രാജ്കമല്, മര്‍വ എ.എ, ഗിരിസജീവന്, ആനന്ദ് ' ബി. നായര്‍ തുടങ്ങിയവര്‍ ഹാജരായി.
https://www.facebook.com/Malayalivartha
























